KVMS Hospital in 1977

KVMS Hospital in 1977

Sunday, 24 October 2010

DIST HOSPITAL,KOZHENCHERY

സ്വാന്തനചികില്‍സ-കോഴഞ്ചേരി മോഡല്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്റ്റ് കാന്‍സര്‍ സെന്റര്‍(ഡി.സി.സി) സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു.
ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കോറുകാട്ട് ഡോ.കെ.ജി
ശശിധരന്‍ പിള്ളയുടെ നിഷ്കാമകര്‍മ്മമാണെന്ന്‍ എടുത്തു പരയേണ്ടിയിരിക്കുന്നു.1999 ഒക്ടോബറില്‍ തിരുവനന്തപുര്‍ത്തെ റീജിയണല്‍ കാന്‍സര്‍ സെന്റരിന്റെ ഒരു സബ്സെന്റര്‍
ആയി ഈ സ്ഥാപനം തുറ്റങ്ങിയതു മുതല്‍ ഡോ.ശശിധരന്‍ പിള്ളയാണ്‌ ഈ സ്ഥാപനത്തിന്റെ സാരഥി.5 വര്‍ഷം മുന്‍പു തന്നെ ലോകാരൊഗ്യ സംഘടന (WHO) ഈ സ്ഥാപനത്തിനെ മാതൃകാ
പ്രോജക്റ്റ് ആയി അംഗീകരിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ഈസ്ഥാപനം കാന്‍സര്‍ രോഗികള്‍ക്കായി ഒരു മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നു.
ഡയറക്ടര്‍ ഡോ.ശശിധരന്‍
പിള്ളയുടെ നേതൃത്വത്തില്‍ 4 പേരാണ്‌ (സീനിയര്‍ നേര്‍സ് ഏലിയാമ്മ,നേര്‍സ് സൗമ്യ,സഹായി ഹാന്‍സന്‍) ഈ പവര്‍ത്തനം നടത്തുന്നത്. അവസാന കാലത്തെത്തിയ നിര്‍ദ്ധനരായ 167 കാന്‍സര്‍
രോഗികള്‍ക്ക് ഇവര്‍വീടുകളിലെത്തി പരിചരണം നല്‍കിക്കഴിഞ്ഞു.രജിസ്റ്റര്‍ ചെയ്ത കാന്‍സര്‍ രോഗികളുടെ വീട്ടില്‍ ഈ ടീം ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം നടത്തി വേണ്ട പരിചരണം
നടത്തുന്നു.സേവനം തികച്ചും സൗജന്യം.25 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട് അതില്‍ നിന്നു കിട്ടിയ 16580 രൂപാ പാവപ്പെട്ട 50 കാന്‍സര്‍ രോഗികള്‍ക്കു 300 രൂപാ വീതം നല്‍കാനും
ഈ സെന്ററിനു കഴിഞ്ഞു.ലോകാരോഗ്യ സംഘടനും കേന്ദ്ര സര്‍ക്കാരും കോഴഞ്ച്ചേരി മോഡല്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.ഈ സെന്റര്‍ കഴിഞ്ഞ
10 കൊല്ലങ്ങള്‍ക്കിടയില്‍
68,386 വ്യക്തികളെ 226 സ്ഥലങ്ങളില്‍ വച്ചു കാന്‍സര്‍ പരിശൊധനയ്ക്കു വിധേയമാക്കി. 428 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി.3,498 കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സ നല്‍കി.
1,372 പേര്‍ക്കു സമാശ്വ്വാസക(പാലിയേറ്റീവ് ) ചികില്‍സ നല്‍കി.മിക്കവരും വയോധികര്‍.
അഭിനന്ദിക്കപ്പെടേണ്ട ഈ സല്‍ക്കര്‍മ്മം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ നിന്നും വിരമിച്ച ശേഷമാണ്‌ ഡോ.ശശിധരന്‍പിള്ള ഏറ്റെടുത്തത്.
ആറന്മുള പള്ളിയോടസേവാസംഘം പ്രസിഡന്റ് എന്ന നിലയില്‍ മുമ്പു
തന്നെ ഡോ.ശശിധരന്‍ പിള്ള നേതൃത്വ പാടവം തെളിയിച്ചിരുന്നു.ആതുര സേവനരംഗത്ത് ഡോക്ടര്‍ക്കു ഇനിയും പലതും ചെയ്യാന്‍ കഴിയും

Friday, 16 July 2010

ക്രിസ്ത്യൻ സംഭാവന

ക്രിസ്ത്യൻ സംഭാവന
ആദ്യകാല മലയാളി ഡോക്ടറന്മാർ എല്ലാം തന്നെ മദ്ധ്യതിരുവിതാം കൂറിൽ ജനിച്ച ക്രിസ്ത്യാനികൾ
ആയിരുന്നു.(നേർസിംഗ് രംഗത്തും ഇതുതന്നെ ആയിരുന്നു സ്ഥിതി) .തിരുവിതാം കൂറിലെ ആദ്യ കോളേജ് ആയ കോട്ടയം സി.എം.എസ്സ് കോളേജും ഏറ്റവും നല്ല കോളേജായ ചങ്ങനാശ്ശേരി എസ്.ബിയും മദ്ധ്യതിരുവിതാം കൂറിൽ തന്നെ ആയിരുന്നു എന്നതാവാം ഒരു കാരണം.രണ്ടും ഒരുപോലെ ക്രിസ്ത്യൻ സംഭാവനകൾ. മുതിർന്ന മലയാളി ഡോക്ടറന്മാരിൽ നല്ല പങ്കും കോട്ടയം,തിരുവല്ലാ എന്നീ പ്രദേശങ്ങളുടെ ചുറ്റുവട്ടത്തിൽ ജനിച്ച ക്രിസ്ത്യാനികൾ ആയിരുന്നു. ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനവും തിരുവല്ലായ്ക്കു സമീപം മാരാമണിൽ 1895 -ൽ ടൈറ്റസ് മെത്രോപ്പോലീത്താ രണ്ടാമൻ സമാരംഭിച്ച ക്രിസ്ത്യൻ(മാരാമൺ) കൺവെൻഷൻ റെ സ്വാധീനവും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ യുവതീയുവാക്കളെ ക്രിസ്തുദേവൻറെ സൗഖ്യദായക (മിനിസ്റ്റ്റി ഓഫ് ഹീലിംഗ്) ചികിൽസയിലേക്കു-ആതുരപരിചരണ(നേർസിംഗ്) ത്തിലേയ്ക്കും വൈദ്യവൃത്തി(ചികിൽസാ)യിലേയ്ക്കും- ആകർഷിച്ചു.രോഗികളെ സുഖപ്പെടുത്തിയ ക്രിസ്തുദേവനെ അവർ അനുകരിച്ചു.

Friday, 9 July 2010

Thursday, 1 July 2010

എൻ.കെ.ബാലകൃഷ്ണസ്മരണ

എൻ.കെ.ബാലകൃഷ്ണസ്മരണ
കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി 1970 ഒക്ടോബർ 4നു ചാർജ്ജെടുത്ത അച്ചുതമേനോൻ
മന്ത്രിസഭയിലെ പി.എസ്.പി മന്ത്രി,എൻ.കെ.ബാലകൃഷ്ണൻ ആണ്‌.(1919-1996)
"മന്ത്രി പദം സ്വപ്നേപി കരുതിയിരുന്നില്ലായിരുന്ന" ഈ നീലേശ്വരം കാരന്‌ സഹകരണം,കൃഷി,ദേവസ്വം എന്നീ വകുപ്പുകളും മേനോൻ അറിഞ്ഞു നൽകി.
4 മെഡിക്കൽ കോളേജ്,9 ജില്ലാആശുപത്രികൾ, 61 താലൂക് ആശുപത്രികൾ,ഏതാനും സ്വകാര്യ
ആശുപത്രികളും ഏതാനും പ്രൈമറി ഹെൽത്ത് സെൻ ററുകളും ഉൻആയിരുന്നു. 926 പഞ്ചായത്തുകളിൽ 826എണ്ണത്തിലും ചികിൽസാ സൗകര്യം ഇല്ലായിരുന്നു.ഒരു പഞ്ചായത്തിന്‌ ഒരാശുപത്രി എന്ന പരിപാടി ആവിഷകരിച്ച് നടപ്പിലാക്കി.ഏം.കെ,കെ നായർ(പ്ലാനിംഗ് കമ്മീഷൻ) മോഹൻ ലാലിൻ റെ പിതാവ് വിശ്വനാഥൻ നായർ.കെ.എം ബാലകൃഷ്ണൻ,ഡോ.കെ.ബലരാമൻ എന്നിവർ നല്ല സഹകരണം നൽകി.

1973-76 കാലത്ത് 600 കേരളീയ ഗ്രാമങ്ങളിൽ കൂടി സർക്കാർ ആതുരാലയങ്ങൾ തുറക്കപ്പെട്ടു.ഒരു സർവ്വകാല റിക്കോർഡ്
.താലൂക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി കൾ തൂടങ്ങിയതും ബാലകൃഷ്ണൻ.ശ്രീ ചിത്രാ
ചെറുതുരുത്തിയിലെ പഞ്ചകർമ്മകേന്ദ്രം,ഔഷധി,ആലപ്പുഴയിലെ ഡ്രഗ്സ് ആൻഡ് ഫാരമസ്യൂട്ടിക്കൽ,
സർക്കാർ ആശുപത്രികളിൽ പേവാർഡ് സൊസ്സൈറ്റി കൾ,എല്ലാ ബ്ളോക്കിലും മെഡിക്കൽ കോളേജിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറമ്മരുടെ മെഡിക്കൽ ക്യാമ്പുകൾ.
അച്ചുതമേനോൻ പരസ്യമായി പറഞ്ഞു: അസാധ്യമായ കാര്യങ്ങൾ എൻ.കെയെ ഏല്പ്പിക്കുക.
അതെല്ലാം നടന്നിരിക്കും:(വേദി:ശ്രീ ചിത്ര ഉൽഖാടനം)
സഹകരണ ആശുപത്രികളും അദ്ദേഹത്തിൻ റെ സംഭാവനയാണ്‌.
പി.എസ്.പി ഈർക്കിലി പാർട്ടിയായിരുന്നതിനാൽ ബാലകൃഷ്ണറെ
സംഭാവനകളെ പറ്റി പൊതു സമൂഹം അജ്ഞ്രരാ യിപ്പോയി.
പിന്നാലെ വന്ന പല ആരോഗ്യമന്ത്രിമാരും ബാലകൃഷ്ണൻ റെ ചെരുപ്പിൻ റെ വാറഴിക്കാൻ പോലും
യോഗ്യത ഇല്ലാത്തവർ

Tuesday, 13 April 2010

Dr.റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ മനുഷ്യസ്നേഹി

Dr.റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ മനുഷ്യസ്നേഹി

അറുപത്തിയഞ്ചു വര്‍ഷം മുമ്പു 1944 ല്‍ കാനം
എന്ന കുഗ്രാമത്തില്‍ ഞാന്‍ ജനിക്കുമ്പോള്‍,
മോശമല്ലാത്ത വൈദ്യസഹായം അവിടെ ലഭിക്കുമായിരുന്നു.

പടിഞ്ഞാറ്റുപകുതിയില്‍ കളപ്പുരയിടം വക പുരയിടത്തില്‍
കുടികിടപ്പുകാരനായിരുന്ന ഫീലിപ്പോസ് വൈദ്യന്‍
നേത്രചികിസകനായിരുന്നു.
അദ്ദേഹത്തിന്‍റെ കൊച്ചുമകനായിരുന്നു പില്‍ക്കാലത്തു
മനോരമ വാരികയിലെ
നീണ്ടകഥകള്‍ വഴി പ്രസിദ്ധനായ കാനം ഈ.ജെ.ഫിലിപ്.


(അദ്ദേഹത്തിന്‍റെ ആദ്യകൃതിയായ ബാഷ്പാഞ്ജലിയിലെ
"കുടിയിറക്ക്" എന്ന കവിത അവിടെ നിന്നും കുടിയിറക്കപ്പെട്ടതിനെ
ആസ്പദമാക്കി എഴുതിയതാണത്രേ.)

പാതിപ്പലത്തു നിന്നും വന്നു മുളയ്ക്കകുന്നേല്‍ താമസ്സിച്ചിരുന്ന
പാപ്പി വൈദ്യന്‍
കല്‍ക്കട്ടയില്‍ നിന്നും മരുന്നു വരുത്തി ഹോമിയോ ചികിസ നല്‍കിയിരുന്നു.
പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നില്ല.കിട്ടന്നതു വാങ്ങും.
ചെട്ടിയാരു കുന്നേല്‍
താമസ്സിച്ചിരുന്ന ഇളമ്പള്ളിക്കാരന്‍ മമ്പഴ അയ്യപ്പന്‍ നായര്‍ വൈദ്യന്‍
നാട്ടുചികിസ നല്‍കിയിരുന്നു.ശിഷ്യന്‍ എഴുത്തുകല്ലുങ്കല്‍ വൈദ്യന്‍
(വട്ടോമ്മാക്കല്‍ നാരായണന്‍ വൈദ്യന്‍) ഏറെ പ്രസിദ്ധനായി
.ഐപ്പ് വൈദ്യന്‍,
തണുങ്ങുമ്പാറ ജോസഫ് വൈദ്യന്‍,പുത്തന്‍പുരയ്ക്കല്‍ പരമുനായര്‍
(ഒടിവു,ചതവു,തിരുമ്മല്‍),കുട്ടപ്പന്‍ നായര്‍(വിഷചികില്‍സ)
വേലായുധന്‍ നായര്‍
("ഉടന്‍ കൊല്ലി" എന്നും പരിഹസിച്ചു വിളിക്കപ്പെട്ടിരുന്ന
കൊച്ചുകളപ്പുരയിടത്തില്‍
അനിയന്‍)എന്നിവരും ചികിസ നല്‍കിയിരുന്നു.

ഞാന്‍ ജനിച്ചതു കാനം ഷണ്മുഖവിലാസം പ്രൈമറിസ്കൂളിനു സമീപമുള്ള
"കൊച്ചുകാഞ്ഞിരപ്പാറ" എന്ന ഗൃഹത്തില്‍.
ചിത്തിര പിറന്നതിനാലാവും
അത്തറ ഇന്നില്ല. ഒരു മൈല്‍ തെക്കു പടിഞ്ഞാറായി
"കാഞ്ഞിരപ്പാറ" എന്നൊരു
സ്ഥലമുണ്ട്.കങ്ങഴ ഹോസ്പിറ്റലിനു സമീപം.
65 കൊല്ലം മുമ്പ് അവിടെ
ഇംഗ്ലീഷ് ചികിസ കിട്ടിയിരുന്നു.സാല്‍വേഷന്‍ ആര്‍മിക്കാരുടെ
വകയായി അവിടെ
ഇംഗ്ലീഷ് ചികില്‍സ നല്‍കുന്ന ചെറിയൊരാശുപത്രി ഉണ്ടായിരുന്നു.
മുത്തയ്യ,തങ്കയ്യ
എന്ന രണ്ട് കമ്പൗണ്ടറന്മാര്‍ അവിടെ സേവനം അനുഷ്ടിച്ചിരുന്നു.
സൈക്കിളില്‍
വീടുകളിലെത്തി അവര്‍ ചികിസ നടത്തി.

രണ്ടു വര്‍ഷം മുമ്പു കാനംകാരനായ കാര്‍ട്ടൂണിസ്റ്റ് നാഥനും
(പന്തപ്ലാക്കല്‍ കൊച്ചുകൃഷ്ണപ്പണിക്കരുടെ മകനും എന്‍റെ
സഹപാഠി കെ.ഗോപിനാഥന്‍ നായരുടെ
ജ്യേഷ്ഠനും ആയ എഞ്ചിനീയര്‍ കെ.സോമനാഥന്‍ നായര്‍)
ഞാനും കൂടി രണ്ടു ഞായാറാഴ്ചകളി ല്‍കാനത്തില്‍ പണ്ടു സഞ്ചരിച്ച
വഴികളിലൂടെയെല്ലാം വീണ്ടുമൊന്നു സഞ്ചരിച്ചു
പഴയ മുഖങ്ങളെ തെരയുകയുണ്ടായി. അപ്പോള്‍ കിട്ടിയ വിവരം
വളരെ രസകരമായിരുന്നു.

നാഥന്‍റെ സഹപാഠി പൊന്നംതാനം ജോസഫിന്‍റെ
കാഞ്ഞിരപ്പാറയിലെ കുടുംബ വീട്ടിലായിരുന്നു
സാല്‍ വേഷന്‍ ആര്‍മികാരുടെ ആശുപത്രി.
അവിടെ കുറേ നാള്‍ റിച്ചാര്‍ഡ് എന്നൊരു യൂറോപ്യന്‍
ഡോക്ടര്‍ സേവനം അനുഷ്ടിച്ചിരുന്നു
.നടന്നും സൈക്കിളില്‍ പോയും അദ്ദേഹം പ്രസവപരിചരണം
ഉള്‍പ്പടെയുള്ള ആധുനിക ചികില്‍സ നകിയിരുന്നു.
നാഥന്‍റെ ഭാര്യ ഗീതയുടെ മാതൃസഹോദരി
ആനിക്കാടു വടുതല കല്ലാല്‍ സന്ദ്ധ്യാവലിയുടെ വിഷമം
പിടിച്ച പ്രസവം എടുത്തത് ഈ യൂറോപ്യന്‍
ഡോക്ടര്‍ ആയിരുന്നു. ഭര്‍ത്താവു പൊന്‍കുന്നം
ആണ്ടുമഠത്തില്‍ കേശവന്‍ നായര്‍
സ്വാമി നാരായണന്‍ എന്നു പില്‍ക്കാലത്തറിയപ്പെട്ട
തൊടുപുഴ സി.കെ നാരായണപിള്ള സ്ഥാപിച്ച
ആനിക്കാട് മുക്കാലി സ്കൂളിലെ(ഇപ്പോള്‍ എന്‍.എസ്സ്.എസ്സ്)
അധ്യാപകന്‍ ആയിരുന്നു.

ഡോ.റിച്ചാര്‍ഡ് 5 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്
വടുതല വീട്ടില്‍ എത്തി.
വിഷമം പിടിച്ചതിനാല്‍ കൊടില്‍ പ്രയോഗം വേണമെന്നു
ഡോക്ടര്‍ പറഞ്ഞു.
ഒരാണ്‍പിറന്ന സായിപ്പിനെ കൊണ്ടു പ്രസവം എടുപ്പിക്കാന്‍ സന്ധ്യാവലിക്കു
മടി.ഭര്‍ത്താവും സമീപത്തു നിന്നാല്‍ സമ്മതം നല്‍കാമെന്നായി അവസാനം.
അങ്ങിനെ ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ ഫോര്‍സപ്സ് ഉപയോഗിച്ചു
ഡോ.റിച്ചാര്‍ഡ് ഒരു ആണ്‍കുട്ടിയെ വെളിയില്‍ വരുത്തി.
ആ കുട്ടിയ്ക്കു
കൃഷ്ണന്‍ കുട്ടി എന്ന പേരും അദ്ദേഹം നല്‍കി.

കുറേ നാള്‍ കഴിഞ്ഞ് ഡോക്ടര്‍ റിച്ചാര്‍ഡ് വെല്ലൂരിലേക്കു മടങ്ങി.
പക്ഷേ നിരവധി വര്‍ഷക്കാലം കേശവന്‍ നായര്‍ക്കു കൃഷ്ണന്‍ കുട്ടിയുടെ
വിവരം ചോദിച്ചു കത്തുകള്‍അയച്ചിരുന്നു.
ആ കുട്ടി ഇന്ന്‍ ആനിക്കാട്
ഫാര്‍മേര്‍സ് ബാങ്കിന്‍റെ പ്രസിഡന്‍റാണ്.
മാതാപിതാക്കള്‍ പേരു പരിഷ്കരിച്ചു.
ഗോപകുമാര്‍-കൃഷ്ണന്‍ കുട്ടിതന്നെ.വയസ്സ് 65.അതാണ് വര്‍ഷം കൃത്യമായി
എഴുതിയത്.
ഡോ.റിച്ചാര്‍ഡ് വെല്ലൂരിലെത്തി ഡോ.സോമര്‍വെല്ലിന്‍റെ
മകളെ വിവാഹം കഴിച്ചു
എന്നാണ് കാര്‍ട്ടൂണിസ്റ്റ് നാഥനു കിട്ടിയ വിവരം.
(അന്വേഷണത്തില്‍ അതു ശരിയെന്നു തോന്നുന്നില്ല.
ന്യൂറോസര്‍ജന്‍ ഡോക്ടര്‍ കെ.
രാജശേഖരന്‍ നായര്‍ സോമര്‍വെല്ലിനെ കുറിച്ചെഴുതിയതു ശരിയെങ്കില്‍,
അദ്ദേഹത്തിന് ആണ്‍ മക്കള്‍ മാത്രമേ ഉണ്ടായുള്ളു.)

കഴിഞ്ഞ തവണ(2008) യൂക്കെ പര്യടനവേളയില്‍
ഡോക്ടര്‍ റിച്ചാര്‍ഡിനെക്കുറിച്ച്
അന്വേഷിക്കാന്‍ സമയം കിട്ടിയില്ല.ഇത്തവണ(2009) അതിനു കഴിയുമെന്നു
കരുതുന്നു.

ഒരു കാര്യത്തില്‍ എനിക്കതിയായ സന്തോഷമുണ്ട്.
65 കൊല്ലം മുമ്പു
ഞാന്‍ ജനിക്കുമ്പോള്‍,ഒരിംഗ്ലീഷ്കാരന്‍ ഡോക്ടര്‍ എന്‍റെ കുഗ്രാമ
ത്തില്‍വന്നു നാട്ടുകാര്‍ക്കു വൈദ്യ സേവനം നടത്തി.
പ്രസവപരിചരണം
നടത്തി.കാനംകാരായ എന്‍റെ മകനും (ഗൈനക്കോളജിസ്റ്റ്
)
മകളും
(ഫിസിഷ്യന്‍)ഇപ്പോള്‍ ഡോ.റിച്ചാര്‍ഡിന്‍റെ നാട്ടുകാര്‍ക്ക്
ഇംഗ്ലണ്ടില്‍ ചെന്നു, പ്രസവപരിചരണം നടത്തി,
വൈദ്യസേവനം നടത്തി
കടപ്പാടു തീര്‍ക്കുന്നു.

Monday, 12 April 2010

അമേരിക്കയില്‍ പോയ ഞാന്‍

അമേരിക്കയില്‍ പോയ ഞാന്‍
കുറേനാള്‍ ജോലിനോക്കിയ ശേഷം ഒരു ഡോക്ടര്‍ ഒരാശുപത്രിയില്‍
നിന്നു മാറിയാല്‍ ആ ഡോക്ടര്‍ ചികില്‍സ നല്‍കിയിരുന്ന രോഗികള്‍
നഷ്ടപ്പെടാതിരാക്കാന്‍ ആശുപത്രി അധികൃതര്‍ ചില വേലകള്‍ കാട്ടാറുണ്ട്.
പന്തളത്തെ ഒരു ന്യൂ ജനറേഷന്‍ ഹോസ്പിറ്റല്‍ അവിടം ഉപേക്ഷിച്ച് പോകുന്ന
ഡോക്ടറെ കൊന്നു കളയുമായിരുന്നു.ഡോക്ടര്‍ മരിച്ചു പോയല്ലോ എന്നായിരുന്നു
അന്വേഷിച്ച രോഗികള്‍ക്കു നല്‍കിയിരുന്ന മറുപടി.

പൊന്‍കുന്നത്തെ കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ അത്രയ്ക്കങ്ങു പോകുന്നില്ല.
ഡോക്ടര്‍ അമേരിക്കയില്‍ പോയിരിക്കുന്നു എന്നാണു മറുപടി. മാനേജുമെന്‍റിനു
ശമ്പളം തരാന്‍ മാര്‍ഗ്ഗമില്ല എന്നറിയിച്ചതിനാല്‍,സൗജന്യ സേവനം ഹോസ്പ്റ്റലിനു
നല്‍കാന്‍ തയ്യാറില്ലത്തതിനാല്‍ 2010 ജനുവരി 1 മുതല്‍ ഞാന്‍ കെ.വി.എം.എസ്സില്‍
ജോലിയ്ക്കു പോയിരുന്നില്ല.വീട്ടില്‍ തന്നെ എന്നുമുണ്ടെന്നു രോഗികള്‍ അറിയാന്‍
ദിവസവും രാവിലെ നടക്കാന്‍ പോകുന്നതും തിരിച്ചു വരുന്നതും എന്നും ആശുപത്രി
പടിക്കല്‍ കൂടി തന്നെ.ദിവസവും ചില ഡോക്ടറന്മാരെയും നിരവധി പാരാമെഡിക്കല്‍
ജീവനക്കാരേയും കാണും.

കഴിഞ്ഞദിവസം എന്‍.എച്ച് 220 ല്‍ കൂടി നടക്കാന്‍ പോയി, ഓയില്‍ ഷോപ്പ്
നടത്തുന്ന ജോര്‍ജ്കുട്ടിയെ കണ്ടപ്പോള്‍ അച്ചായന്‍ അദ്ഭുതം.അമേരിക്കയില്‍
നിന്നെന്നു വന്നു എന്നു ചോദ്യം? ഞാന്‍ അമേരിക്കയില്‍ പോയില്ലല്ലോ എന്നു പറഞ്ഞപ്പോള്‍
തലേദിവസം തന്‍റെ കടയില്‍ ഓയില്‍ വാങ്ങാന്‍ വന്ന കെ.വി.എം എസ്സിലെ ഒരു
ഡോക്ടര്‍ പറഞ്ഞ വിവരം പറഞ്ഞു. ഡോ.കാനം ആശുപത്രിയില്‍ വരാറില്ലേ
എന്നു ചോദിച്ചപ്പോല്‍ ഇപ്പോല്‍ വരാറില്ല.അമേരിക്കയില്‍ പോയി എന്നായിരുന്നു
മറുപടി.
ഏതായാലും മരിച്ചു പോയെന്നു പറയാന്‍ മാനേജര്‍ ഭക്തനായ,അന്നന്നു കണ്ടതിനെ
വാഴ്ത്തുന്ന ഡോക്ക്ടര്‍ക്കു തോന്നിയില്ലല്ലോ.
സമാധാനിക്കാം.

Archana Hospital,Pandalam