KVMS Hospital in 1977

KVMS Hospital in 1977

Sunday, 24 October 2010

DIST HOSPITAL,KOZHENCHERY

സ്വാന്തനചികില്‍സ-കോഴഞ്ചേരി മോഡല്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്റ്റ് കാന്‍സര്‍ സെന്റര്‍(ഡി.സി.സി) സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നു.
ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ശ്രദ്ധ പിടിച്ചു പറ്റാന്‍ ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞ ഈ സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കോറുകാട്ട് ഡോ.കെ.ജി
ശശിധരന്‍ പിള്ളയുടെ നിഷ്കാമകര്‍മ്മമാണെന്ന്‍ എടുത്തു പരയേണ്ടിയിരിക്കുന്നു.1999 ഒക്ടോബറില്‍ തിരുവനന്തപുര്‍ത്തെ റീജിയണല്‍ കാന്‍സര്‍ സെന്റരിന്റെ ഒരു സബ്സെന്റര്‍
ആയി ഈ സ്ഥാപനം തുറ്റങ്ങിയതു മുതല്‍ ഡോ.ശശിധരന്‍ പിള്ളയാണ്‌ ഈ സ്ഥാപനത്തിന്റെ സാരഥി.5 വര്‍ഷം മുന്‍പു തന്നെ ലോകാരൊഗ്യ സംഘടന (WHO) ഈ സ്ഥാപനത്തിനെ മാതൃകാ
പ്രോജക്റ്റ് ആയി അംഗീകരിച്ചു.കഴിഞ്ഞ 10 വര്‍ഷമായി ഈസ്ഥാപനം കാന്‍സര്‍ രോഗികള്‍ക്കായി ഒരു മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നു.
ഡയറക്ടര്‍ ഡോ.ശശിധരന്‍
പിള്ളയുടെ നേതൃത്വത്തില്‍ 4 പേരാണ്‌ (സീനിയര്‍ നേര്‍സ് ഏലിയാമ്മ,നേര്‍സ് സൗമ്യ,സഹായി ഹാന്‍സന്‍) ഈ പവര്‍ത്തനം നടത്തുന്നത്. അവസാന കാലത്തെത്തിയ നിര്‍ദ്ധനരായ 167 കാന്‍സര്‍
രോഗികള്‍ക്ക് ഇവര്‍വീടുകളിലെത്തി പരിചരണം നല്‍കിക്കഴിഞ്ഞു.രജിസ്റ്റര്‍ ചെയ്ത കാന്‍സര്‍ രോഗികളുടെ വീട്ടില്‍ ഈ ടീം ആഴ്ചയില്‍ ഒരു തവണ സന്ദര്‍ശനം നടത്തി വേണ്ട പരിചരണം
നടത്തുന്നു.സേവനം തികച്ചും സൗജന്യം.25 ലക്ഷം രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട് അതില്‍ നിന്നു കിട്ടിയ 16580 രൂപാ പാവപ്പെട്ട 50 കാന്‍സര്‍ രോഗികള്‍ക്കു 300 രൂപാ വീതം നല്‍കാനും
ഈ സെന്ററിനു കഴിഞ്ഞു.ലോകാരോഗ്യ സംഘടനും കേന്ദ്ര സര്‍ക്കാരും കോഴഞ്ച്ചേരി മോഡല്‍ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.ഈ സെന്റര്‍ കഴിഞ്ഞ
10 കൊല്ലങ്ങള്‍ക്കിടയില്‍
68,386 വ്യക്തികളെ 226 സ്ഥലങ്ങളില്‍ വച്ചു കാന്‍സര്‍ പരിശൊധനയ്ക്കു വിധേയമാക്കി. 428 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി.3,498 കാന്‍സര്‍ രോഗികള്‍ക്കു ചികില്‍സ നല്‍കി.
1,372 പേര്‍ക്കു സമാശ്വ്വാസക(പാലിയേറ്റീവ് ) ചികില്‍സ നല്‍കി.മിക്കവരും വയോധികര്‍.
അഭിനന്ദിക്കപ്പെടേണ്ട ഈ സല്‍ക്കര്‍മ്മം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ നിന്നും വിരമിച്ച ശേഷമാണ്‌ ഡോ.ശശിധരന്‍പിള്ള ഏറ്റെടുത്തത്.
ആറന്മുള പള്ളിയോടസേവാസംഘം പ്രസിഡന്റ് എന്ന നിലയില്‍ മുമ്പു
തന്നെ ഡോ.ശശിധരന്‍ പിള്ള നേതൃത്വ പാടവം തെളിയിച്ചിരുന്നു.ആതുര സേവനരംഗത്ത് ഡോക്ടര്‍ക്കു ഇനിയും പലതും ചെയ്യാന്‍ കഴിയും

Friday, 16 July 2010

ക്രിസ്ത്യൻ സംഭാവന

ക്രിസ്ത്യൻ സംഭാവന
ആദ്യകാല മലയാളി ഡോക്ടറന്മാർ എല്ലാം തന്നെ മദ്ധ്യതിരുവിതാം കൂറിൽ ജനിച്ച ക്രിസ്ത്യാനികൾ
ആയിരുന്നു.(നേർസിംഗ് രംഗത്തും ഇതുതന്നെ ആയിരുന്നു സ്ഥിതി) .തിരുവിതാം കൂറിലെ ആദ്യ കോളേജ് ആയ കോട്ടയം സി.എം.എസ്സ് കോളേജും ഏറ്റവും നല്ല കോളേജായ ചങ്ങനാശ്ശേരി എസ്.ബിയും മദ്ധ്യതിരുവിതാം കൂറിൽ തന്നെ ആയിരുന്നു എന്നതാവാം ഒരു കാരണം.രണ്ടും ഒരുപോലെ ക്രിസ്ത്യൻ സംഭാവനകൾ. മുതിർന്ന മലയാളി ഡോക്ടറന്മാരിൽ നല്ല പങ്കും കോട്ടയം,തിരുവല്ലാ എന്നീ പ്രദേശങ്ങളുടെ ചുറ്റുവട്ടത്തിൽ ജനിച്ച ക്രിസ്ത്യാനികൾ ആയിരുന്നു. ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനവും തിരുവല്ലായ്ക്കു സമീപം മാരാമണിൽ 1895 -ൽ ടൈറ്റസ് മെത്രോപ്പോലീത്താ രണ്ടാമൻ സമാരംഭിച്ച ക്രിസ്ത്യൻ(മാരാമൺ) കൺവെൻഷൻ റെ സ്വാധീനവും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ യുവതീയുവാക്കളെ ക്രിസ്തുദേവൻറെ സൗഖ്യദായക (മിനിസ്റ്റ്റി ഓഫ് ഹീലിംഗ്) ചികിൽസയിലേക്കു-ആതുരപരിചരണ(നേർസിംഗ്) ത്തിലേയ്ക്കും വൈദ്യവൃത്തി(ചികിൽസാ)യിലേയ്ക്കും- ആകർഷിച്ചു.രോഗികളെ സുഖപ്പെടുത്തിയ ക്രിസ്തുദേവനെ അവർ അനുകരിച്ചു.

Thursday, 1 July 2010

എൻ.കെ.ബാലകൃഷ്ണസ്മരണ

എൻ.കെ.ബാലകൃഷ്ണസ്മരണ
കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി 1970 ഒക്ടോബർ 4നു ചാർജ്ജെടുത്ത അച്ചുതമേനോൻ
മന്ത്രിസഭയിലെ പി.എസ്.പി മന്ത്രി,എൻ.കെ.ബാലകൃഷ്ണൻ ആണ്‌.(1919-1996)
"മന്ത്രി പദം സ്വപ്നേപി കരുതിയിരുന്നില്ലായിരുന്ന" ഈ നീലേശ്വരം കാരന്‌ സഹകരണം,കൃഷി,ദേവസ്വം എന്നീ വകുപ്പുകളും മേനോൻ അറിഞ്ഞു നൽകി.
4 മെഡിക്കൽ കോളേജ്,9 ജില്ലാആശുപത്രികൾ, 61 താലൂക് ആശുപത്രികൾ,ഏതാനും സ്വകാര്യ
ആശുപത്രികളും ഏതാനും പ്രൈമറി ഹെൽത്ത് സെൻ ററുകളും ഉൻആയിരുന്നു. 926 പഞ്ചായത്തുകളിൽ 826എണ്ണത്തിലും ചികിൽസാ സൗകര്യം ഇല്ലായിരുന്നു.ഒരു പഞ്ചായത്തിന്‌ ഒരാശുപത്രി എന്ന പരിപാടി ആവിഷകരിച്ച് നടപ്പിലാക്കി.ഏം.കെ,കെ നായർ(പ്ലാനിംഗ് കമ്മീഷൻ) മോഹൻ ലാലിൻ റെ പിതാവ് വിശ്വനാഥൻ നായർ.കെ.എം ബാലകൃഷ്ണൻ,ഡോ.കെ.ബലരാമൻ എന്നിവർ നല്ല സഹകരണം നൽകി.

1973-76 കാലത്ത് 600 കേരളീയ ഗ്രാമങ്ങളിൽ കൂടി സർക്കാർ ആതുരാലയങ്ങൾ തുറക്കപ്പെട്ടു.ഒരു സർവ്വകാല റിക്കോർഡ്
.താലൂക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി കൾ തൂടങ്ങിയതും ബാലകൃഷ്ണൻ.ശ്രീ ചിത്രാ
ചെറുതുരുത്തിയിലെ പഞ്ചകർമ്മകേന്ദ്രം,ഔഷധി,ആലപ്പുഴയിലെ ഡ്രഗ്സ് ആൻഡ് ഫാരമസ്യൂട്ടിക്കൽ,
സർക്കാർ ആശുപത്രികളിൽ പേവാർഡ് സൊസ്സൈറ്റി കൾ,എല്ലാ ബ്ളോക്കിലും മെഡിക്കൽ കോളേജിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറമ്മരുടെ മെഡിക്കൽ ക്യാമ്പുകൾ.
അച്ചുതമേനോൻ പരസ്യമായി പറഞ്ഞു: അസാധ്യമായ കാര്യങ്ങൾ എൻ.കെയെ ഏല്പ്പിക്കുക.
അതെല്ലാം നടന്നിരിക്കും:(വേദി:ശ്രീ ചിത്ര ഉൽഖാടനം)
സഹകരണ ആശുപത്രികളും അദ്ദേഹത്തിൻ റെ സംഭാവനയാണ്‌.
പി.എസ്.പി ഈർക്കിലി പാർട്ടിയായിരുന്നതിനാൽ ബാലകൃഷ്ണറെ
സംഭാവനകളെ പറ്റി പൊതു സമൂഹം അജ്ഞ്രരാ യിപ്പോയി.
പിന്നാലെ വന്ന പല ആരോഗ്യമന്ത്രിമാരും ബാലകൃഷ്ണൻ റെ ചെരുപ്പിൻ റെ വാറഴിക്കാൻ പോലും
യോഗ്യത ഇല്ലാത്തവർ

Tuesday, 13 April 2010

Dr.റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ മനുഷ്യസ്നേഹി

Dr.റിച്ചാര്‍ഡ് എന്ന യൂറോപ്യന്‍ മനുഷ്യസ്നേഹി

അറുപത്തിയഞ്ചു വര്‍ഷം മുമ്പു 1944 ല്‍ കാനം
എന്ന കുഗ്രാമത്തില്‍ ഞാന്‍ ജനിക്കുമ്പോള്‍,
മോശമല്ലാത്ത വൈദ്യസഹായം അവിടെ ലഭിക്കുമായിരുന്നു.

പടിഞ്ഞാറ്റുപകുതിയില്‍ കളപ്പുരയിടം വക പുരയിടത്തില്‍
കുടികിടപ്പുകാരനായിരുന്ന ഫീലിപ്പോസ് വൈദ്യന്‍
നേത്രചികിസകനായിരുന്നു.
അദ്ദേഹത്തിന്‍റെ കൊച്ചുമകനായിരുന്നു പില്‍ക്കാലത്തു
മനോരമ വാരികയിലെ
നീണ്ടകഥകള്‍ വഴി പ്രസിദ്ധനായ കാനം ഈ.ജെ.ഫിലിപ്.


(അദ്ദേഹത്തിന്‍റെ ആദ്യകൃതിയായ ബാഷ്പാഞ്ജലിയിലെ
"കുടിയിറക്ക്" എന്ന കവിത അവിടെ നിന്നും കുടിയിറക്കപ്പെട്ടതിനെ
ആസ്പദമാക്കി എഴുതിയതാണത്രേ.)

പാതിപ്പലത്തു നിന്നും വന്നു മുളയ്ക്കകുന്നേല്‍ താമസ്സിച്ചിരുന്ന
പാപ്പി വൈദ്യന്‍
കല്‍ക്കട്ടയില്‍ നിന്നും മരുന്നു വരുത്തി ഹോമിയോ ചികിസ നല്‍കിയിരുന്നു.
പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നില്ല.കിട്ടന്നതു വാങ്ങും.
ചെട്ടിയാരു കുന്നേല്‍
താമസ്സിച്ചിരുന്ന ഇളമ്പള്ളിക്കാരന്‍ മമ്പഴ അയ്യപ്പന്‍ നായര്‍ വൈദ്യന്‍
നാട്ടുചികിസ നല്‍കിയിരുന്നു.ശിഷ്യന്‍ എഴുത്തുകല്ലുങ്കല്‍ വൈദ്യന്‍
(വട്ടോമ്മാക്കല്‍ നാരായണന്‍ വൈദ്യന്‍) ഏറെ പ്രസിദ്ധനായി
.ഐപ്പ് വൈദ്യന്‍,
തണുങ്ങുമ്പാറ ജോസഫ് വൈദ്യന്‍,പുത്തന്‍പുരയ്ക്കല്‍ പരമുനായര്‍
(ഒടിവു,ചതവു,തിരുമ്മല്‍),കുട്ടപ്പന്‍ നായര്‍(വിഷചികില്‍സ)
വേലായുധന്‍ നായര്‍
("ഉടന്‍ കൊല്ലി" എന്നും പരിഹസിച്ചു വിളിക്കപ്പെട്ടിരുന്ന
കൊച്ചുകളപ്പുരയിടത്തില്‍
അനിയന്‍)എന്നിവരും ചികിസ നല്‍കിയിരുന്നു.

ഞാന്‍ ജനിച്ചതു കാനം ഷണ്മുഖവിലാസം പ്രൈമറിസ്കൂളിനു സമീപമുള്ള
"കൊച്ചുകാഞ്ഞിരപ്പാറ" എന്ന ഗൃഹത്തില്‍.
ചിത്തിര പിറന്നതിനാലാവും
അത്തറ ഇന്നില്ല. ഒരു മൈല്‍ തെക്കു പടിഞ്ഞാറായി
"കാഞ്ഞിരപ്പാറ" എന്നൊരു
സ്ഥലമുണ്ട്.കങ്ങഴ ഹോസ്പിറ്റലിനു സമീപം.
65 കൊല്ലം മുമ്പ് അവിടെ
ഇംഗ്ലീഷ് ചികിസ കിട്ടിയിരുന്നു.സാല്‍വേഷന്‍ ആര്‍മിക്കാരുടെ
വകയായി അവിടെ
ഇംഗ്ലീഷ് ചികില്‍സ നല്‍കുന്ന ചെറിയൊരാശുപത്രി ഉണ്ടായിരുന്നു.
മുത്തയ്യ,തങ്കയ്യ
എന്ന രണ്ട് കമ്പൗണ്ടറന്മാര്‍ അവിടെ സേവനം അനുഷ്ടിച്ചിരുന്നു.
സൈക്കിളില്‍
വീടുകളിലെത്തി അവര്‍ ചികിസ നടത്തി.

രണ്ടു വര്‍ഷം മുമ്പു കാനംകാരനായ കാര്‍ട്ടൂണിസ്റ്റ് നാഥനും
(പന്തപ്ലാക്കല്‍ കൊച്ചുകൃഷ്ണപ്പണിക്കരുടെ മകനും എന്‍റെ
സഹപാഠി കെ.ഗോപിനാഥന്‍ നായരുടെ
ജ്യേഷ്ഠനും ആയ എഞ്ചിനീയര്‍ കെ.സോമനാഥന്‍ നായര്‍)
ഞാനും കൂടി രണ്ടു ഞായാറാഴ്ചകളി ല്‍കാനത്തില്‍ പണ്ടു സഞ്ചരിച്ച
വഴികളിലൂടെയെല്ലാം വീണ്ടുമൊന്നു സഞ്ചരിച്ചു
പഴയ മുഖങ്ങളെ തെരയുകയുണ്ടായി. അപ്പോള്‍ കിട്ടിയ വിവരം
വളരെ രസകരമായിരുന്നു.

നാഥന്‍റെ സഹപാഠി പൊന്നംതാനം ജോസഫിന്‍റെ
കാഞ്ഞിരപ്പാറയിലെ കുടുംബ വീട്ടിലായിരുന്നു
സാല്‍ വേഷന്‍ ആര്‍മികാരുടെ ആശുപത്രി.
അവിടെ കുറേ നാള്‍ റിച്ചാര്‍ഡ് എന്നൊരു യൂറോപ്യന്‍
ഡോക്ടര്‍ സേവനം അനുഷ്ടിച്ചിരുന്നു
.നടന്നും സൈക്കിളില്‍ പോയും അദ്ദേഹം പ്രസവപരിചരണം
ഉള്‍പ്പടെയുള്ള ആധുനിക ചികില്‍സ നകിയിരുന്നു.
നാഥന്‍റെ ഭാര്യ ഗീതയുടെ മാതൃസഹോദരി
ആനിക്കാടു വടുതല കല്ലാല്‍ സന്ദ്ധ്യാവലിയുടെ വിഷമം
പിടിച്ച പ്രസവം എടുത്തത് ഈ യൂറോപ്യന്‍
ഡോക്ടര്‍ ആയിരുന്നു. ഭര്‍ത്താവു പൊന്‍കുന്നം
ആണ്ടുമഠത്തില്‍ കേശവന്‍ നായര്‍
സ്വാമി നാരായണന്‍ എന്നു പില്‍ക്കാലത്തറിയപ്പെട്ട
തൊടുപുഴ സി.കെ നാരായണപിള്ള സ്ഥാപിച്ച
ആനിക്കാട് മുക്കാലി സ്കൂളിലെ(ഇപ്പോള്‍ എന്‍.എസ്സ്.എസ്സ്)
അധ്യാപകന്‍ ആയിരുന്നു.

ഡോ.റിച്ചാര്‍ഡ് 5 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച്
വടുതല വീട്ടില്‍ എത്തി.
വിഷമം പിടിച്ചതിനാല്‍ കൊടില്‍ പ്രയോഗം വേണമെന്നു
ഡോക്ടര്‍ പറഞ്ഞു.
ഒരാണ്‍പിറന്ന സായിപ്പിനെ കൊണ്ടു പ്രസവം എടുപ്പിക്കാന്‍ സന്ധ്യാവലിക്കു
മടി.ഭര്‍ത്താവും സമീപത്തു നിന്നാല്‍ സമ്മതം നല്‍കാമെന്നായി അവസാനം.
അങ്ങിനെ ഭര്‍ത്താവിന്‍റെ സാന്നിധ്യത്തില്‍ ഫോര്‍സപ്സ് ഉപയോഗിച്ചു
ഡോ.റിച്ചാര്‍ഡ് ഒരു ആണ്‍കുട്ടിയെ വെളിയില്‍ വരുത്തി.
ആ കുട്ടിയ്ക്കു
കൃഷ്ണന്‍ കുട്ടി എന്ന പേരും അദ്ദേഹം നല്‍കി.

കുറേ നാള്‍ കഴിഞ്ഞ് ഡോക്ടര്‍ റിച്ചാര്‍ഡ് വെല്ലൂരിലേക്കു മടങ്ങി.
പക്ഷേ നിരവധി വര്‍ഷക്കാലം കേശവന്‍ നായര്‍ക്കു കൃഷ്ണന്‍ കുട്ടിയുടെ
വിവരം ചോദിച്ചു കത്തുകള്‍അയച്ചിരുന്നു.
ആ കുട്ടി ഇന്ന്‍ ആനിക്കാട്
ഫാര്‍മേര്‍സ് ബാങ്കിന്‍റെ പ്രസിഡന്‍റാണ്.
മാതാപിതാക്കള്‍ പേരു പരിഷ്കരിച്ചു.
ഗോപകുമാര്‍-കൃഷ്ണന്‍ കുട്ടിതന്നെ.വയസ്സ് 65.അതാണ് വര്‍ഷം കൃത്യമായി
എഴുതിയത്.
ഡോ.റിച്ചാര്‍ഡ് വെല്ലൂരിലെത്തി ഡോ.സോമര്‍വെല്ലിന്‍റെ
മകളെ വിവാഹം കഴിച്ചു
എന്നാണ് കാര്‍ട്ടൂണിസ്റ്റ് നാഥനു കിട്ടിയ വിവരം.
(അന്വേഷണത്തില്‍ അതു ശരിയെന്നു തോന്നുന്നില്ല.
ന്യൂറോസര്‍ജന്‍ ഡോക്ടര്‍ കെ.
രാജശേഖരന്‍ നായര്‍ സോമര്‍വെല്ലിനെ കുറിച്ചെഴുതിയതു ശരിയെങ്കില്‍,
അദ്ദേഹത്തിന് ആണ്‍ മക്കള്‍ മാത്രമേ ഉണ്ടായുള്ളു.)

കഴിഞ്ഞ തവണ(2008) യൂക്കെ പര്യടനവേളയില്‍
ഡോക്ടര്‍ റിച്ചാര്‍ഡിനെക്കുറിച്ച്
അന്വേഷിക്കാന്‍ സമയം കിട്ടിയില്ല.ഇത്തവണ(2009) അതിനു കഴിയുമെന്നു
കരുതുന്നു.

ഒരു കാര്യത്തില്‍ എനിക്കതിയായ സന്തോഷമുണ്ട്.
65 കൊല്ലം മുമ്പു
ഞാന്‍ ജനിക്കുമ്പോള്‍,ഒരിംഗ്ലീഷ്കാരന്‍ ഡോക്ടര്‍ എന്‍റെ കുഗ്രാമ
ത്തില്‍വന്നു നാട്ടുകാര്‍ക്കു വൈദ്യ സേവനം നടത്തി.
പ്രസവപരിചരണം
നടത്തി.കാനംകാരായ എന്‍റെ മകനും (ഗൈനക്കോളജിസ്റ്റ്
)
മകളും
(ഫിസിഷ്യന്‍)ഇപ്പോള്‍ ഡോ.റിച്ചാര്‍ഡിന്‍റെ നാട്ടുകാര്‍ക്ക്
ഇംഗ്ലണ്ടില്‍ ചെന്നു, പ്രസവപരിചരണം നടത്തി,
വൈദ്യസേവനം നടത്തി
കടപ്പാടു തീര്‍ക്കുന്നു.

Monday, 12 April 2010

അമേരിക്കയില്‍ പോയ ഞാന്‍

അമേരിക്കയില്‍ പോയ ഞാന്‍
കുറേനാള്‍ ജോലിനോക്കിയ ശേഷം ഒരു ഡോക്ടര്‍ ഒരാശുപത്രിയില്‍
നിന്നു മാറിയാല്‍ ആ ഡോക്ടര്‍ ചികില്‍സ നല്‍കിയിരുന്ന രോഗികള്‍
നഷ്ടപ്പെടാതിരാക്കാന്‍ ആശുപത്രി അധികൃതര്‍ ചില വേലകള്‍ കാട്ടാറുണ്ട്.
പന്തളത്തെ ഒരു ന്യൂ ജനറേഷന്‍ ഹോസ്പിറ്റല്‍ അവിടം ഉപേക്ഷിച്ച് പോകുന്ന
ഡോക്ടറെ കൊന്നു കളയുമായിരുന്നു.ഡോക്ടര്‍ മരിച്ചു പോയല്ലോ എന്നായിരുന്നു
അന്വേഷിച്ച രോഗികള്‍ക്കു നല്‍കിയിരുന്ന മറുപടി.

പൊന്‍കുന്നത്തെ കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ അത്രയ്ക്കങ്ങു പോകുന്നില്ല.
ഡോക്ടര്‍ അമേരിക്കയില്‍ പോയിരിക്കുന്നു എന്നാണു മറുപടി. മാനേജുമെന്‍റിനു
ശമ്പളം തരാന്‍ മാര്‍ഗ്ഗമില്ല എന്നറിയിച്ചതിനാല്‍,സൗജന്യ സേവനം ഹോസ്പ്റ്റലിനു
നല്‍കാന്‍ തയ്യാറില്ലത്തതിനാല്‍ 2010 ജനുവരി 1 മുതല്‍ ഞാന്‍ കെ.വി.എം.എസ്സില്‍
ജോലിയ്ക്കു പോയിരുന്നില്ല.വീട്ടില്‍ തന്നെ എന്നുമുണ്ടെന്നു രോഗികള്‍ അറിയാന്‍
ദിവസവും രാവിലെ നടക്കാന്‍ പോകുന്നതും തിരിച്ചു വരുന്നതും എന്നും ആശുപത്രി
പടിക്കല്‍ കൂടി തന്നെ.ദിവസവും ചില ഡോക്ടറന്മാരെയും നിരവധി പാരാമെഡിക്കല്‍
ജീവനക്കാരേയും കാണും.

കഴിഞ്ഞദിവസം എന്‍.എച്ച് 220 ല്‍ കൂടി നടക്കാന്‍ പോയി, ഓയില്‍ ഷോപ്പ്
നടത്തുന്ന ജോര്‍ജ്കുട്ടിയെ കണ്ടപ്പോള്‍ അച്ചായന്‍ അദ്ഭുതം.അമേരിക്കയില്‍
നിന്നെന്നു വന്നു എന്നു ചോദ്യം? ഞാന്‍ അമേരിക്കയില്‍ പോയില്ലല്ലോ എന്നു പറഞ്ഞപ്പോള്‍
തലേദിവസം തന്‍റെ കടയില്‍ ഓയില്‍ വാങ്ങാന്‍ വന്ന കെ.വി.എം എസ്സിലെ ഒരു
ഡോക്ടര്‍ പറഞ്ഞ വിവരം പറഞ്ഞു. ഡോ.കാനം ആശുപത്രിയില്‍ വരാറില്ലേ
എന്നു ചോദിച്ചപ്പോല്‍ ഇപ്പോല്‍ വരാറില്ല.അമേരിക്കയില്‍ പോയി എന്നായിരുന്നു
മറുപടി.
ഏതായാലും മരിച്ചു പോയെന്നു പറയാന്‍ മാനേജര്‍ ഭക്തനായ,അന്നന്നു കണ്ടതിനെ
വാഴ്ത്തുന്ന ഡോക്ക്ടര്‍ക്കു തോന്നിയില്ലല്ലോ.
സമാധാനിക്കാം.

Archana Hospital,Pandalam

GH Cherthalai

MEDICAL COLLEGE HOSPITAL,TRIVANDRUM

GH Palai

PHC ERUMELI


പേയ് വിഷബാധയെക്കുറിച്ചു പി.ടിതോമസ്സുമായും
എരുമേലി പേട്ടാതുള്ളലിനെക്കുറിച്ചു
യുക്തിവാദി ജോസഫ് ഇടമറുകുമായും
ജനയുഗം വാരികയിലൂടെ നടത്തിയ
സംവാദങ്ങളെത്തുടര്‍ന്നു
എഴുത്തുകാരനായി ജനം അറിഞ്ഞു തുടങ്ങി.
നമ്മുടെ പൊതുജനാരോഗ്യപ്രശനങ്ങള്‍
എന്ന പേരില്‍ജനയുഗം വാരികയില്‍
ഒരു ലേഖനപരമ്പര തുടങ്ങി.

ശങ്കരപ്പിള്ള കാനം
എന്നായിരുന്നു അക്കാലത്തെ പേര്‍.
പിന്നില്‍ കിടന്നിരുന്ന
കാനത്തെ മുന്നിലേക്കു ആദ്യമായി
കൊണ്ടുവന്നതു വിനോദ സാഹിത്യകാരനും
പഞ്ചവടിപ്പാലം എന്ന ചിത്രത്തിന്‍റെ കഥാകൃത്തും
ഹാസ്യകഥാപ്രസംഗത്തിന്‍റെ ഉപജ്ഞാതാവും
ദീപിക പത്രത്തിന്‍റെ അധിപരും മറ്റുമായിരുന്ന
വേളൂര്‍ കൃഷ്ണന്‍ കുട്ടിയായിരുന്നു.


സംഗീതനാടക അക്കാഡമി ചെയര്‍മാന്‍
ജി.ശങ്കരപ്പിള്ള,കാനം ഈ.ജെ,കാനം രാജേന്ദ്രന്‍
തുടങ്ങിയവരുമായി എന്നെ പലര്‍ക്കും തെറ്റിയിരുന്നു.
എഴുതിത്തുടങ്ങിയ ഒരു പുതുപുത്തന്‍ നോവലിസ്റ്റ്
കാനം ഈ.ജെ എന്നു കരുതി തിരുത്താനായി
കടിഞ്ഞൂല്‍ സന്താനവുമായി എന്നെ ഒരിക്കല്‍
സമീപിച്ചു.
ഡോക്ടരനമാര്‍ എഴുത്തുകാരെപ്പോലെയും
വക്കീലന്മാരെ പോലെയും രാഷ്ട്രീയക്കരെപ്പോലെയും
പേരിനോടു കൂടി നാട്ടു പേരു വയ്ക്കാത്തതു
കൊണ്ടാവാം കാനം കുടുംബപ്പേരാണെന്നു
കരുതുന്നവരെ കണ്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഡോക്ടര്‍ ആയിരിക്കുന്ന സമയം ചിലര്‍
ഗാനം ഡോക്ടരെ കാണാനായി വന്നിരുന്നു.
സംസാരത്തില്‍ പിശുക്കു കാണിച്ചിരുന്നതിനാലാവാം
പലരും ഞാന്‍ കനം ഭാവിക്കുന്നവനാണെന്നു
കരുതിക്കാണാണം.അതുകൊണ്ടാവണം
ചിലര്‍ കനം ഡോക്ടര്‍ എന്നെഴുതുകയും
പറയുകയും ചെയ്തിരുന്നു.
മാവേലിക്കര ഗവ. ഹോസ്പിറ്റലില്‍
ജോലി നൊക്കും കാലം തമിഴനായ
ഡോ.രാമമൂര്‍ത്തി രോഗികളെ റഫര്‍ ചെയ്തിരുന്നത്
ജ്ഞാനം ശങ്കരപ്പിള്ളയ്ക്കായാരുന്നു.
ജ്ഞാനപ്പഴത്തിന്‍റെ നാട്ടില്‍ നിന്നു വന്നവനായിരുന്നു
ഡോ.മൂര്‍ത്തി.
തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും
ആശുപത്രിയില്‍ ജോലി നോക്കുമ്പോള്‍
സഹപാഠിയും ആര്‍.എം.ഓ യും ആയിരുന്ന
ഡോ.കനകവും ഞാനുമായി രോഗികള്‍ക്കു മാറിപ്പോയിരുന്നു.
കനകം ഡോക്ടറെ കാണേണ്ട ചിലര്‍ കാനം ഡോക്ടറുടെ
മുറിയില്‍ തെറ്റി വന്നിരുന്നു.
പത്തനംതിട്ട ഹോസ്പിറ്റലിലെ
കെ.ഏ.സുകുമാരപിള്ള്‍
കോഴഞ്ചേരി ആശുപത്രിയിലെ ഡോ.ശശിധരന്‍ പിള്ള
എന്നിവരുമായി എന്നെ തെറ്റ്ദ്ധരിച്ചവര്‍ ഉണ്ടായിരുന്നു.

കാനന്‍.കണ്ണന്‍, കരം,കേനന്‍
തുടങ്ങി പല പേരുകളിലും എന്നെ കത്തുകളില്‍
സംബോധന ചെയ്തിരുന്നു.
എന്നാല്‍ എന്നെ ഏറെ ചിരിപ്പിച്ച,ചിന്തിപ്പിച്ച
പ്രയോഗം അതൊന്നുമായിരുന്നില്ല

കാമം എന്ന പ്രയോഗമായിരുന്നു.
അതിനാരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല
എന്തു കൊണ്ടെന്നല്ലേ?
പറയാം.
കാത്തിരിക്കുക

PHC Mundankunnu(Pampady Block,Kottayam Dist)

Medical College cum Dist Hospital,Kottayam

Gov Hospital Vaikom ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന സ്വപ്ന

ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന സ്വപ്ന



അണ്ഡവാഹിനിക്കുഴലുകളിലെ ഗര്‍ഭധാരണം വിരളമല്ല.
TUBAL PREGNANCY
അള്‍ട്രാസൗണ്ട് പര്‍ശോധന പ്രചാരത്തിലാവും മുമ്പ്
ഇത്തരം ഗര്‍ഭധാരണം ആരംഭത്തില്‍ തന്നെ കണ്ടെത്തിയിരുന്നില്ല.
പലപ്പോഴും അണ്ഡവാഹിനിക്കുഴല്‍ പൊട്ടി ഉദരത്തില്‍
രക്തസ്രാവം ഉണ്ടായി, അവശനിലയില്‍
മരണാസന്ന, ആയിട്ടായിരുന്നു മുന്‍ കാലങ്ങളില്‍ ഇത്തരം കേസുകള്‍
ആശുപത്രികളില്‍ എത്തിയിരൂന്നത്.

നിരവധി ഗര്‍ഭിണികള്‍ ഇക്കാരണത്താല്‍
മരണമടഞ്ഞിരുന്നു.പലപ്പോഴും ഉദരത്തിനുള്ളില്‍ 3-4 കുപ്പി കട്ടപിടിക്കാത്ത
രക്തം കാണും.അതെടുത്തു തുണിയില്‍ അരിച്ചു രോഗിക്കു തന്നെ മുന്‍ കാലങ്ങളില്‍
കൊടുത്തിരുന്നു.ഓട്ടോ ട്രാന്‍സ്ഫൂഷന്‍ എന്നു പറയും.
വൈക്കം,പാലാ,ചേര്‍ത്തല,പത്തനംതിട്ട എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍
സേവനം അനുഷ്ടിക്കുന്ന 74- 84 കാലഘട്ടത്തില്‍ ഇത്തരം ചികില്‍സയിലൂടെ നിരവധി
യുവതികളെ രക്ഷപെടുത്താന്‍ ഈ ബ്ലോഗര്‍ക്കു കഴിഞ്ഞിരുന്നു.
എയിഡ്സ് രോഗവും പുതിയ രക്തബാങ്ക് നിയമങ്ങളും വന്നതോടെ
ഓട്ടോ ട്രാന്‍സ്ഫ്യൂഷന്‍ നിയമവിരുദ്ധമാക്കി.

1977 ല്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ജോലി നോക്കുമ്പോള്‍
കൈകാര്യം ചെയ്ത അത്യപൂര്‍വ്വമായ ഒരു കേസ്, ഒരു കാലത്തും
മറക്കാന്‍ കഴിയില്ല.അത്തരം ഒരു കേസ് എനിക്കെന്നല്ല മറ്റൊരു ഗൈനക്കോളജിസ്റ്റിനും
ഇനി കാണുവാനും കൈകാര്യം ചെയ്യാനും കഴിയില്ല എന്നു തീര്‍ത്തു പറയാം.
ഗര്‍ഭപാത്രത്തിനു വെളിയില്‍ വളര്‍ന്ന പൂര്‍ണ്ണ വളര്‍ച്ചയെത്തിയ
ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞ
അത്യപൂര്‍വ്വ കേസ്.സ്വപ്ന ആ കുഞ്ഞ് ഇന്ന്‍ ഒന്നോ അധിലധികമോ
കുട്ടികളുടെ അമ്മ ആയിക്കാണണം.

1977 മെയ് 14.വൈക്കം ബസ്റ്റാന്‍ഡിനു സമീപം താമസ്സിച്ചിരുന്ന
32കാരി സരസമ്മയെ
പ്രസവത്തിനായി സഹപ്രവര്‍ത്തക ഡോ.രാജലക്ഷ്മി അഡ്മിറ്റ് ചെയ്തു.
രണ്ടാം വിവാഹം ആയിരുന്നുസരസമ്മയുടേത്.ആദ്യവിവാഹം 16 വര്‍ഷം മുമ്പ്.
7 കൊല്ലം ഗര്‍ഭിയായതേ ഇല്ല. ചികിസയെ തുടര്‍ന്നു
ഗര്‍ഭിണിയായി.ഒരു കുഞ്ഞിനെ പ്രസവിച്ചു.എന്നാല്‍ രണ്ടാം വയസ്സില്‍ കുട്ടി മരിച്ചു.
3 കൊല്ലത്തിനു ശേഷം
വിവാഹം വേര്‍പെട്ടു. 1974 ല്‍ പുനര്‍വിവാഹിതയായി.
രണ്ടു വര്‍ഷത്തിനു ശേഷം ഗര്‍ഭിണിയായി.

ഏപ്രില്‍ 24 നോടടുത്തു പ്രസവിക്കും എന്നായിരുന്നു കണക്കു കൂട്ടല്‍.
എന്നാല്‍ 14 ദിവസം കൂടി കഴിഞ്ഞിട്ടും പ്രസവ് ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല.
അക്കാലത്തു സ്കാനിംഗ് പ്രചാരത്തില്‍ ആയിട്ടില്ല. ചില ലക്ഷണങ്ങള്‍ വച്ച് ഗര്‍ഭം
ഗര്‍ഭാശയത്തിനു വെളിയില്‍ എന്നു സംശയിക്കപ്പെട്ടു.
വയര്‍ കീറി കുട്ടിയെ എടുക്കാന്‍ തീരുമാനമായി.
(കുഞ്ഞുണ്ണി മാഷ് പറയുമ്പോലെ പേറിനു പകരം കീര്‍)

വളരെ അപൂര്‍വ്വകേസായതിനാല്‍ അടുത്തുള്ള സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറെ വിളിച്ചായിരുന്നു
ശസ്ത്രക്രിയ.അന്നു വീഡിയോകളില്ല.പരിചയമില്ലാത്ത ഫോട്ടൊഗ്രാഫര്‍ ആയതിനാല്‍
ശസ്ത്രക്രിയക്കു പകരം ശസ്ത്രക്രിയ ചെയ്യുന്നവരുടെ ഫോട്ടോ ആണെടുത്തതില്‍ ഏറെയും.
പിന്നെ അപൂര്‍വ്വമായി കിട്ടിയ ചിലത് എന്‍ ലാര്‍ജ് ചെയ്തെടുത്തതിനാല്‍ കേസ്
അപൂര്‍വ്വമെന്നു മറ്റുള്ളവരുടെ മുന്നിലും ഗൈനക് കോണ്‍ഫ്രന്‍സിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.
താലൂക് ആശുപത്രിയിലെ അന്നത്തെ സര്‍ജന്‍ ഡോ.ഗോപിനാഥ്(കാര്‍ട്ടൂണിസ്റ്റ് സോമനാഥന്റെ സഹോദരന്‍)
ആശുപത്രി സൂപ്രണ്ട് ഡോ.സാറാമ്മ കുര്യന്‍, സിസ്റ്റര്‍ സിയന്ന(മയക്കല്‍), സിസ്റ്റര്‍ ഓമനക്കുട്ടി(അന്തരിച്ചു)
എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.ഗര്‍ഭാശയത്തിനു വെളിയില്‍ ബ്രോഡ് ലിഗമെന്‍റ് കൊണ്ടുള്ള സഞ്ചിയില്‍
ആയിരുന്നു പൂര്‍ണ്ണ വളര്‍ച്ച കഴിഞ്ഞ തകരാറൊന്നുമില്ലാത്ത ജീവനുള്ള കുഞ്ഞിന്‍റെ കിടപ്പ്‌.

ഈ കേസ് നിരവധി സ്ലൈഡുകളുടെ സഹായത്തോടെ 1981
ല്‍കോഴിക്കോട് നടന്ന ഗൈനക് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിച്ചു.
അന്നത്തെ മാത്രുഭൂമി,മനോരമ പത്രങ്ങളില്‍ ഈ കേസ്, 4 വയസ്കാരി പെണ്‍കുഞ്ഞും അമ്മയും,
ഫോട്ടൊ സഹിതം വന്നിരുന്നു.
1981 ആഗസ്റ്റ് ലക്കം ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ ജേര്‍ണലില്‍ ഈ കേസ് റിപ്പോര്‍ട്ട് ചെയ്തു.
അന്വേഷണത്തില്‍ ലോകത്തില്‍ ഇത്തരം ജീവനുള്ള കുട്ടിയ കേസ് ആദ്യത്തേതായിരുന്നു.
പില്‍ക്കാലത്ത് സ്കാനിംഗ് പ്രചാരത്തില്‍ ആയ ശേഷം ചില ജീവനുള്ള ബ്രോഡ്ലിഗമെന്‍റ് ഗര്‍ഭം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
എന്നാല്‍ ഇങ്ങനെ വളര്‍ന്നു ശരീരത്തിനു വെളിയില്‍ വന്നു ജീവനോടെ ഇരിക്കുന്ന മറ്റൊരു കേസില്ല.
സ്കാനിംഗ് വഴി ആ​രംഭത്തില്‍ തന്നെ കണ്ടുപിടിക്കപ്പെടുകയും അപകടകരമാകുമെന്നതിനാല്‍
നീക്കം ചെയ്യപ്പെടുകയും ചെയ്യും എന്നതിനാല്‍ ഇനിയും ഒരു ഗൈനക്കോളജിസ്റ്റിനും
ഇത്തരം ഒരു കേസ് കാണുവാന്‍ കഴിയില്ല.

GH Mavelikara : "വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും"


ഒരു വിഷു കൈനീട്ടത്തിന്‍റെ ദുഖസ്മരണ

15 കൊല്ലം മുമ്പുള്ള വിഷു.
മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ആണ്.
20 കൊല്ലത്തില്‍ താഴെ മാത്രം പഴക്കമുള്ള സര്‍ജിക്കല്‍ വാര്‍ഡ് നിലം
പൊത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴായിരുന്നു താല്‍ക്കാലിക
സൂപ്രണ്ട് ആയി നിയമിതനാകുന്നത്.
ഏതാനും ദിവസം കഴിഞ്ഞതേ ഉള്ളു.
ഒരു രണ്ടാം ശനിയാഴ്ചയുടെ തലേദിവസം 5 മണി കഴിഞ്ഞപ്പോള്‍
പി.ഡബ്ലിയു .ഡി യില്‍ നിന്നും ഒരു കത്ത്.
പുരാതന "മെഡിക്കല്‍ വാര്‍ഡ് കെട്ടിടം അണ്‍ഫിറ്റ്.
അടച്ചിടണം."
താല്‍ക്കാലിക സൂപ്രണ്ടുമാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യമായ
നടപടി ഒന്നുംസ്വീകരിക്കില്ല.
കിടപ്പു രോഗികളെ ഒന്നൊന്നായി ഡിസ്ചാര്‍ജു ചെയ്തു വിടും.
പക്ഷേ അങ്ങനെ വിട്ടു കൊടുക്കാന്‍ തോന്നിയില്ല.

പന്തളം എം.എല്‍.ഏ മാര്‍കിസ്റ്റ്
(വെട്ടിനിരത്തലില്‍ വി.എസ്സിന്‍റെ ശിഷ്യമുഖ്യന്‍)
വി.കേശവന്‍,
മാവേലിക്കര എം.എല്‍.ഏ, ഉമ്മന്‍ ചാണ്ടിയുടെ പ്രിയന്‍
എം.മുരളി
ഇവര്‍ രണ്ടു പേരുടേയും മണ്ഡലങ്ങളുടെ സംഗമഭൂമിയില്‍ ആണ്
മാവേലിക്കര താലൂക്കാശുപത്രി.
രണ്ടു പേരേയും വാശി കേറ്റി മല്‍സരിപ്പിക്കാന്‍ തോന്നി.

എസ്.എഫ്.ഐ ജനപങ്കാളിത്തത്തോടെ ഒരു
താല്‍ക്കാലിക വാ​ര്‍ഡ് പണിയാമെന്നേറ്റു.
അതു വേണ്ട,സര്‍ക്കാര്‍ ചെലവില്‍ വാര്‍ഡ്
പുതുക്കിപ്പണിയാം എന്നു എം.മുരളിയും
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടപ്പുറം പ്രഭാകരന്‍ പിള്ളയും.
ഉമ്മന്‍ ചാണ്ടി ധനകാര്യമന്ത്രി എം.മുരളിയുടെ പ്രിയന്‍.
സര്‍ക്കാര്‍ നേരിട്ടു മെഡിക്കല്‍ വാര്‍ഡ് പുതുക്കിപ്പണിയും.
ധൈര്യമായി.ഓടി നടന്ന്‍ നാലു മാസം കൊണ്ടു മെഡിക്കല്‍ വാര്‍ഡ്
അതിമനോഹരമായി പുതുക്കി പണിതു.

വാര്‍ഡില്‍ കൊട്ടരത്തിലെ അന്തപുരസ്ത്രീകള്‍ക്കായി
ഒരു മുറി ഉണ്ടായിരുന്നു.അതു പരിഷ്കരിവച്ച്
കാര്‍ഡിയാക് യൂണിറ്റ് തുടങ്ങാന്‍ പരിപാടി
തയ്യാറാക്കി. തിരുവല്ലയിലെ കോശി എലക്ട്രോണിക്സ്(പോളച്ചിറക്കല്‍)
ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍
തയ്യാറായി.സംസ്ഥാനത്ത് താലൂക് തലത്തില്‍ ആദ്യത്തെ കാര്‍ഡിയാക് യൂണിറ്റ് സ്വപ്നം
കണ്ടു.ടി.ബി വാര്‍ഡിനു സമീപം പുതിയ സര്‍ജിക്കല്‍ വാര്‍ഡും പ്ലാന്‍ ചെയ്തു.
കാലതാമസം ഒഴിവാക്കാന്‍
കായംകുളം സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി നടത്തിയ സോയില്‍ ടെസ്റ്റിംഗും
അവര്‍ തയ്യാറക്കിയ വാര്‍ഡിന്‍റെ പ്ലാനും തന്നെ സ്വീകരിക്കാന്‍
തയ്യാറായി.അന്നത്തെ ഡി.എച്.എസ്സ് ഡോ.പ്രതാ​പനെ സ്വാധീനിച്ച്,
കുറുക്കു വഴിയിലൂടെ,150 പുതിയ 200 സ്റ്റീല്‍ കട്ടിലുകളും
സമ്പാദിച്ചു.6 കട്ടില്‍ കിട്ടാത്തതു കാരണം അടുത്തുള്ള നൂറനാട് ഹെല്‍ത് സെന്‍റര്‍ ഉല്‍ഘാടനം
നടക്കാതെ കഴിയുന്ന കാലം.

"വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും"

എന്ന തലക്കെട്ടില്‍ കെ.ജി.മുകുന്ദന്‍ മാതൃഭൂമിയില്‍
റിപ്പോര്‍ട്ട് ചെയ്തു ഈ സാംഭവങ്ങള്‍.
നാട്ടുകാരനായ ആര്‍ .രാമചന്ദ്രന്‍ നായര്‍ ആണ് ആരോഗ്യമന്ത്രി.
കേരളം കണ്ട
ഏറ്റവും ദുര്‍ബലനായിരുന്നു കഴിഞ്ഞവര്‍ഷം അനതരിച്ച ഈ മന്ത്രി.
ഉല്‍ഘാടകനായ അദ്ദേഹത്തെ 21 ആചാര വെടികളോടെ സ്വീകരിച്ചായിരുന്നു
പുതുക്കി പണിത "മഹാരാജസ് വാര്‍ഡ്" എന്നു നാമകരണംചെയ്യപെട്ട
ആ വാര്‍ഡ് ആ വിഷു ദിനത്തില്‍ തുറന്നു കൊടുത്തത്.

ചടങ്ങില്‍ വിഷുക്കണി യഥാവിധി ഒരുക്കിയിരുന്നു.
വിശിഷ്ടാതിഥികള്‍ക്കും സ്റ്റാഫിനു മുഴുവനും
സ്വന്തം ചെലവില്‍ ഓരോ നാണ്യം കൈനീട്ടവുമായി നല്‍കി.

അക്ഷരാര്‍ഥത്തത്തില്‍ ഞെട്ടിയത് അടുത്ത ദിവസം.
ഹരിപ്പാടിനടുത്തുള്ള രാമപുരം റൂറല്‍ ഡിസ്പെന്‍സറിയിലേക്കു
സ്ഥലം മാറ്റം.
ശിക്ഷയൊന്നും അല്ല.
യഥാവിധി യഥാ സ്ഥാനത്ത് ചെക്ക് അടച്ച ഒരാള്‍,
ഉല്‍ഘാടനം കഴിയാന്‍ കാത്തിരിക്കയായിരുന്നു.
അവര്‍ക്കു നിയമനം കൊടുക്കണം.
പ്രാദേശിക യൂണിറ്റിനു വിഹിതം കിട്ടി .
അതിനാല്‍ താല്‍പര്യം ഉള്ള വ്യക്തി.

താനാണ് അപ്പോഴത്തെ നിലയില്‍, ഏറ്റവും കൂടുതല്‍ കാലം
അവിടെ ജോലി നോക്കിയതു.
25 കൊല്ലം പരിചയമുള്ള
രണ്ടു സ്പെഷ്യാലിറ്റികളില്‍ വൈദഗ്ധ്യം ഉള്ള തനിക്കു നല്‍കാന്‍
റൂറല്‍ ഡിസ്പെന്‍സറിയേ ഉള്ളു.
എം.എല്‍.ഏ മുരളി ഇടപെട്ടു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇടപെട്ടു.
മന്ത്രി തികച്ചും നിസ്സഹായന്‍.
അത്യുന്നതങ്ങളില്‍ ആണത്രേ തീരുമാനം.
അതു മാറ്റാന്‍ സാധിക്കില്ല.
നാട്ടുകാര്‍ രണ്ടു ഡോക്ടറന്മാര്‍ ഏറെ നാ​ള്‍ ഭരിച്ച ആശുപത്രി.
ബ്ലോക്കായ കക്കൂസ് ക്ലീനാക്കിച്ച ഏക
കാര്യം പറഞ്ഞു പൊങ്ങച്ചം പറഞ്ഞിരുന്നവര്‍.

വരത്തനായ താന്‍ ചെയ്തതു നാട്ടുകാര്‍ക്കും
പ്രാദേശിക യൂണിറ്റിനും പുല്ലു പോലെ
തീരുമാനം പെട്ടെന്നെടുത്തു.
ഇനിയുള്ള 5 വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ വേണ്ട.
അങ്ങനെ നീണ്ട നാളത്തെ അവധി എടുത്തു.

ഏതാനും മാസം വെറുതെ ഇരുന്നു.
പിന്നെ പന്തളം അര്‍ച്ചന എന്ന ചെറു ആശുപത്രിയില്‍ ചേര്‍ന്നു.
അടുത്ത 5 വര്‍ഷം കൊണ്ട് അതു വളര്‍ത്തി വലുതാക്കി,
മെഡിക്കല്‍ കോളേജിനു അംഗീകാരം കിട്ടത്തക്ക വിധം.
അക്കഥ മറ്റൊരു ബ്ലോഗില്‍.

ഒരു മോഹഭംഗത്തിന്റെ കഥ
വിദ്യാസമ്പന്നരും സ്നേഹസമ്പന്നരും നല്ലവരുമായാ ഓണാട്ടുകരക്കാരുടെ പുരാതന സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കാണ്‌ സ്ഥലം മാറ്റം എന്നറിഞ്ഞപ്പോള്‍ മന്‍സ്സ് സന്തോഷത്താല്‍ പീലി വിടര്‍ത്തിയാടി. ഓര്‍മ്മകള്‍ നിരവ്ധി വര്‍ഷം പിറകോട്ടു പോയി.
കാലം 1968.കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യപഠനവും നിര്‍ബന്ധ ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന സമയം.മുന്‍ ബാച്ചിനു വരെ ഹൗസ്സര്‍ജന്‍സി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.എന്നാല്‍ ഇനി മുതല്‍ ജോലി കിട്ടാന്‍ കാത്തിരിക്കണം. കേരളത്തിലെ ആദ്യ കാര്‍ഡിയോളജിസ്റ്റ് ഡോ.ജോര്‍ജ് ജേക്കബിന്റെ പ്രിയ ഹൗസ്സര്‍ജന്‍ ആയിരുന്നു.അയല്‍ നാട്ടുകാരന്‍(കാനത്തിനു സമീപമുള്ള കോത്തല ക്കാരനാണ്‌ ഡോ.ജോര്‍ജ് ജേക്കബ്) എന്ന നിലയില്‍ പ്രത്യേകവാല്‍സല്യം.(പില്‍ക്കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ മെഡിസിന്‍ പഠനം നടത്തിയ മകന്‍ അജേഷിനും മകള്‍ അജ്ഞുവിനും ആ വാല്‍സല്യം അദ്ദേഹം നല്‍കി),സര്‍ക്കാര്‍ ജോലി കിട്ടുന്നതും നോക്കി വെറുതെ ഇരിക്കാതെ,വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സതീര്‍ഥ്യന്‍ ആയിരുന്ന മാവേലിക്കര പി.എം(ഫിലിപ് മെമ്മോറിയല്‍) ഹോസ്പിറ്റലിലെ ഡോ.രാജനെ(ഫിലിപ് ജൂണിയര്‍) പോയി കാണാന്‍ ഡോ.ജോര്‍ജ് ജേക്കബ് ഉപദേശിച്ചു.അവിടെ ഒരു ജൂണിയര്‍ ഡോക്ടറെ വേണം.അങ്ങിനെയാണ്‌ ഡോ.ജോര്‍ജ് ജേക്കബ്ബിന്റെ അനുഗ്രാ​‍ാശിസ്സുകളോടെ മാവേലിക്കര ഫിലിപ് മെമ്മോറിയല്‍ ആശുപത്ര്യില്‍ 1968 ല്‍ ജൂണിയര്‍ ഡോക്ടര്‍ ആകുന്നത്.സീനിയര്‍ ഫിലിപ് ഏതാനും മാസം മുമ്പു അന്തരിച്ചിരുന്നു.ഡോ.രാജന്റെ സഹോദരി ഡോ.ലില്ലിക്കുട്ടിയും അതേ ഹോസ്പിറ്റലില്‍ ജോലി നോക്കുന്നു.

വിഷമം പിടിച്ച പ്രസവക്കേസ്സുകളില്‍ സഹായിക്കാന്‍ ഒരുപകരണം അക്കാലത്ത് സ്വീഡനില്‍ ലഭ്യമായിരുന്നു.കേറളത്തില്‍ ഈ ഉപകരണം,വാക്വം എക്റ്റ്ട്രാകടര്‍, ആദ്യമായി കൊണ്ടു വന്നു ഉപയോഗിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രസവചികില്‍സാവിഭാഗം മേധാവി ആയിരുന്ന ഡോ.മിസ്സിസ്സ് ഫിലിപ്സ് എന്ന മമ്മി ആയിരുന്നു.അവരുടെ കീഴില്‍ പരിശീലനം നേടിയിരുന്നതിനാല്‍ വാക്വം ഉപയോഗിക്കാന്‍ വൈദഗ്ധ്യം നേടിയിരുന്നു. ഫിലിപ് മെമ്മോറിയല്‍ ആശുപത്രിയില്‍ ഉപകരണം ഉണ്ടായിരുന്നുവെങ്കിലും അതുപയോഗപ്പെടുത്തിയിരുന്നില്ല.ആ ഉപകരണം ഉപയോഗിച്ചു വിഷമം പിടിച്ച പ്രസവക്കേസ്സുകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്തതോടെ പേരും പെരുമയും കിട്ടി.
പില്‍ക്കാലത്ത് തിരുവല്ല പുഷപഗിരി ഹോസ്പിറ്റലില്‍ വളരെ നാള്‍ സേവനം അനുഷ്ഠിച്ച ഡോ.മിസ്സിസ് ഫിലിപ്സ് ശിഷ്യരോട് എപ്പോഴും ഒരു കാര്യം ഓര്‍മ്മിപ്പിക്കുമായിരുന്നു.മറ്റു ഡോക്ടറന്മാര്‍ ഒരു സമയം ഒരു ജീവന്റെ കാര്യം കൈകാര്യം ചെയ്യ്മ്പോള്‍ സൂതിശാസ്ത്രം കൈകാര്യം കെയ്യുന്നവര്‍ രണ്ടും പലപ്പോഴും അതിലധികവും ജീവനുകള്‍ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരും.അനുഭവം വര്‍ദ്ധിക്കുംതോറും വേവലാതി കൂടിക്കൊടി വരുന്ന സ്വഭാവം ആയിരുന്നു മമ്മി എന്നു വിളിക്കപ്പെട്റ്റിരുന്ന മിസ്സിസ് ഫിലിപ്സിന്‌.മാഡം സിസ്സേറിയന്‍ ചെയ്യുന്നതു കണ്ടാല്‍,കൂടെ സഹായി ആയി നിന്നാല്‍ തനിക്ക് ഒരിക്കല്‍ പോലും ഒരു സിസ്സേറിയന്‍ തനിയെ ചെയ്യാന്‍ കഴിയുകില്ല എന്ന തോന്നല്‍ സഹായിക്കുണ്ടാകും.ഗൈനക്കോളജിസ്റ്റാകാന്‍ പ്രേരണ കിട്ടിയത് മാവേലിക്കര ഫിലിപ് മെമ്മോറിയല്‍ ആശുപത്രിയിലെ അനുഭവം കൊണ്ടാണ്‌.ഡിസംബറില്‍ സര്‍ക്കാര്‍ ജോലി കിട്ടുമ്പോള്‍ താന്‍ നല്ലൊരു സൂതിശാത്രജ്ഞന്‍ ആയിക്കഴിഞ്ഞിരുന്നു.പില്‍ക്കാലത് രണ്ടിനു പകരം അഞ്ചു ജീവന്‍ ഒരേ സമയ്ം കൈകാര്യം ചെയ്തു.പേരെടുത്തു.ഡോ.ജോര്‍ജ് ജേക്കബ്ബിനും ഡോ.രാജനും(ഇന്നദ്ദേഹം ഇല്ല) നന്ദി

ഗൈനക്കോളജിസ്റ്റാകാനുള്ള ശരിയ്ക്കുള്ള പ്രേരണകിട്ടിയത് ഡോ.രാജന്റെ വക മാവേലിക്കരയിലെ ഫിലിപ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ചികിസാനുഭവങ്ങളെ തുടര്‍ന്നാണ്‌.മിസ്സിസ് ഫിലിപ്സ് കൊണ്ടു വന്ന വാക്വം ഉപകരണത്തെ കുറിച്ചു കേട്ടറിഞ്ഞ ഡോ.രാജന്‍ വിദേശത്തു നിന്നും ആ ഇപകരണം സമ്പാദിച്ച്.ഒന്നുരണ്ടു തവണ ഉപയൊഗിച്ചു നോക്കിയെങ്കിലും ഫലപ്രദമായി കാണാഞ്ഞതിനാല്‍ അതു പൊതിഞ്ഞു കെട്ടി അലമാരയില്‍ വച്ചിരിക്കുന്ന കാലത്താണ്‌ ജൂണിയര്‍ ഡോക്ടര്‍ ആയി ഞാന്‍ ഫിലിപ്പിന്റെ ആശുഅപത്രിയില്‍ ജോലിയ്ക്കെത്തുന്നത്.മിസ്സിസ് ഫിലിപ്സില്‍ നിന്നു കിട്ടിയ പരിശീലനത്തിന്റെ ധൈര്യത്തില്‍ വാക്വം പലതവണ ഉപയോഗിച്ചു വിജയിച്ചു.
അങ്ങനെയാണ്‌ കൊച്ചു ഡോക്ടര്‍ ആയ ഞാന്‍ പ്രസവക്കേസ്സുകള്‍ മാവേലിക്കരയില്‍ 1968 ല്‍ കൈകാര്യം ചെയ്തു തുടങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോ.ലില്ലിക്കുട്ടി തന്റെ അടുത്ത ബന്ധുക്കളുടെ പ്രസവക്കേസ്സുകള്‍ കൂടി എന്നെ ഏല്‍പ്പിച്ചുതുടങ്ങി.അങ്ങിനെയാണ്‌ ഒരു ഗൈനക്കോള്‍ജിസ്റ്റാകാനുള്ള പ്രേരണ മാവേലിക്കരയില്‍ നിന്നു കിട്ടിയത്.
ആദ്യത്തെ തനിയെയുള്ള സിസ്സേറിയനും മാവേലിക്കരയില്‍ ആയിരുന്നു.സിസ്സേറിയന്‍ ചെയ്തിരുന്ന ഡോ.രാജന്‍ ഒരു ദിവസം സ്ഥലത്തില്ലാതെ പോയി.വാക്വം ഉപയോഗിച്ചിട്ടും പ്രസവം നടക്കാത്ത ഒരു കേസ്.സിസ്സേറിയന്‍ ചെയ്യാന്‍ ഡോ.ലില്ലിക്കുട്ടി ഉപദേശിച്ചു.മയക്കം കൊടുക്കാന്‍ അവര്‍ തയ്യാര്‍."ഡോക്ടര്‍ ധൈര്യമായി ചെയ്യ്.ഞാനേറ്റു" എന്നവര്‍.അങ്ങിനെ ആദ്യമായി തനിയെ ഒരു സിസ്സേറിയന്‍ നടത്തി.കുഴപ്പം ഒന്നും വന്നില്ല.പിന്നീട് വിവിധ ആശുപത്രികളിലായി എത്രയോ സിസ്സേറിയനുകള്‍.മകന്‍ അജെഷിനെ പരിശീലിപ്പിച്ചു.ഇപ്പോല്‍ യൂ.കെയില്‍ അംഗീകാരം കിട്ടിയ കണ്‍സള്‍ട്ടന്റ്.
മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കു സ്ഥലം മാറി വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഒരു വൈകുന്നേരം പേവാര്‍ഡിന്റെ മുമ്പില്‍ നില്‍ക്കുന്ന സമയം.വിടര്‍ന്ന ചിരിയുമായി, കോട്ടയം സി.എം.എസ്സ് കോളേജിലെ പ്രീയൂണിവേര്‍സിറ്റി ക്ലാസ്സിലെ സഹപാഠി സാം,ഒരേ ബഞ്ചിലിരുന്ന പഠിച്ചിരുന്ന സാം മോഹന്‍ ജോണ്‍, വരുന്നു.1961 ല്‍ കണ്ടതാണ്‌.പിന്നീട് കാണുന്നത് 1989 ല്‍.28 വര്‍ഷങ്ങള്‍ക്കു ശേഷം.സാം ഇപ്പോള്‍ ബിഷപ്പ് മൂര്‍ കോളേജില്‍ കെമിസ്റ്റ്ട്രി വിഭാഗം തലവന്‍.ഒരു സഹപ്രവര്‍ത്തകന്റെ ഭാര്യയെ കാണാന്‍ വന്നതാണ്‌.മാസ്സങ്ങളായി പേവാര്‍ഡില്‍ കിടക്കുന്നു.മൂന്നു തവണ പ്രസവം അലസ്സിപ്പോയി.നാലാമതു വീണ്ടും ഗര്‍ഭിണിയായതുമുതല്‍ പേവാര്‍ഡില്‍ അങ്ങാതെ വാസം.ഗര്‍ഭം അലസ്സും എന്ന പേടിയാല്‍ ചികിസിക്കുന്ന ഡോക്ടറെ കൊണ്ടു പോലും പരിശോധിപ്പിക്കാന്‍ മടിക്കുന്ന യുവതി.അവളെ ഞാനൊന്നു കാണാണം എന്നായി പ്രിയ സുഹൃത് സാം.മറ്റൊരു ഡോക്ടര്‍ നോക്കുന്ന കേസ് അവരുടെ അനുവാദം കൂടാതെ നോക്കുന്നത് ശരിയല്ല എന്ന വാദമൊന്നും സാം കേട്ടതായേ നടിച്ചില്ല.ഒന്നു കണ്ടു കാര്യങ്ങള്‍ കേള്‍ക്കാം എന്നായി ഞാന്‍ അവസാനം.അങ്ങിനെ ആ യുവതിയുടെ മുറിയില്‍ എത്തി.
പരിചയപ്പെടുത്തിയപ്പോള്‍ യുവതിയുടെ സന്തോഷം പരഞ്ഞറിയിക്ക വയ്യ.വര്‍ഷങ്ങളായി കാണാന്‍ കൊതിച്ചിരുന്ന ആളെ കണ്ടെത്തിയ സന്തോഷം.ഡോക്ടറെ കുറിച്ച് അമ്മ കൂടെക്കൂടെ പറയും.വര്‍ഷങ്ങള്‍ക്കു മുമ്പു സിസ്സേറിയനിലൂടെ തന്നെ ഭൂമിയിലേക്കു നയിച്ച് കരങ്ങളുടെ ഉടമയാണു മുന്നില്‍.എനിയ്ക്കും എതെന്നില്ലാത്ത സന്തോഷം തോന്നി.ആദ്യ സിസ്സേരിയനിലൂടെ ജന്മം കൊണ്ട കുഞ്ഞ് ഇന്നു യുവതിയായി അമ്മയാകാന്‍ കാത്തിരിക്കുന്നു

ഡോക്ടര്‍ പണ്ടെഴുതിയ അമ്മിണിക്കുട്ടിയുടേയും മറിയാമ്മടീച്ചറിന്റേയും അനുഭവമാണോ എനിക്കും? പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ യുവതി ചോദിച്ചു.വിവിധ പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ എഴുതിയ്‌രുന്ന വൈദ്യശാസ്ത്ര സംബന്ധമായ ലേഖനങ്ങള്‍ എല്ലാം വായിച്ചിരുന്നു അവള്‍ എന്നു മനസ്സിലായി.വൈക്കം താലൂക്കാശുപത്രിയിലെ ആദ്യ ഗൈനക്കോളജിസ്റ്റായി ജോലി നോക്കുന്ന കാലത്തെ ചില
ചികിസാനുഭങ്ങള്‍ ആയിരുന്നു അമ്മിണിക്കുട്ടി എന്ന ലേഖനത്തില്‍.അമ്മിണിക്കുട്ടി എന്ന പേര്‌ സാങ്കല്‍പ്പികമായിരുന്നു എങ്കിലും അനുഭവം യഥാര്‍ഥമായിരുന്നു.മൂന്നാമത്തെ ഗര്‍ഭമായിരുന്നു അമ്മിണിക്കുട്ടിയുടേത്.രണ്ടും അലസ്സിപ്പോയിരുന്നു. മൂന്നാമതു മാസമുറ തെറ്റിയതു മുതല്‍ ആഴ്ചയില്‍ ഒരോ ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തിരുന്നു.അക്കാലത്ത് ഇത്തരം ഹോര്‍മോണ്‍ കുത്തിവയ്പ്പുകള്‍,
മിക്ക ഡോക്ടറന്മാരും,ഗൈനക്കോളജിസ്റ്റ് അല്ലാത്തവരും നല്‍കിയിരുന്നു.ഏഴാം മാസത്തില്‍ പ്രസവത്തിനു വീട്ടിലോട്ടു വിളിച്ചു കൊണ്ടുവന്ന ശേഷ്മാണ്‌ വൈക്കത്ത് എന്റെ അടുത്ത് ഗര്‍ഭിണിയെ ആദ്യമായി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍ അമ്മിണിക്കുട്ടി ഗര്‍ഭിണി തന്നെ എന്നു തോന്നിയിരുന്നു.എന്നാല്‍ ഏഴാം മാസത്തിന്റെ വയറില്ല.ചില സ്ത്രീകള്‍ക്കത്ര വയര്‍ കാണില്ല എന്നറിയാവുന്ന മാതാവ് അതില്‍ വലിയ കാര്യം കണ്ടുമില്ല.
അമ്മിണിക്കുട്ടിയെ വിശദമായി പരിശോധിച്ചു.ഫലം ബന്ധുക്കളെ ഞെട്ടിക്കാന്‍ പോരുന്നതായിരുന്നു.അവള്‍ ഗര്‍ഭിണി ആയിരുന്നില്ല.ഉദരപരിശോധനയില്‍ ഗര്‍ഭപാത്രത്തിനു വളര്‍ച്ച തോന്നിച്ചില്ല.സ്തനങ്ങളില്‍ ഗര്‍ഭകാല വ്യതിയാങ്ങള്‍ ഉണ്ടായിരുന്നില്ല. യോനിമാര്‍ഗ്ഗേണയുള്ള ഗര്‍ഭപാത്രപരിശോധനയില്‍ ഗര്‍ഭപാത്രത്തിനു സാധാരണ വലിപ്പമേ ഉണ്ടായിരുന്നുള്ളു.

Sunday, 11 April 2010

KVMS Hospital,Ponkunnam : കെ.വി.എം.എസ്സ്.ചരിതം


കെ.വി.എം.എസ്സ്.ചരിതം

കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ രൂപമെടുക്കുന്നത്

എരുമേലി ഡവലപ്മെന്‍ട് കമ്മറ്റി മിക്ക ദിവസവും കൂടും.
കെ.വി.എം.എസ്സ് ജനറല്‍ സെക്രട്ടറിയുടെ മനസ്സില്‍
കെ.വി.എം എസ്സിനൊരാശുപത്രി
എന്ന ആശയം അക്കലത്താണ് ഉടലെടുക്കുന്നത്.
പൈത്രുകസ്വത്തായി എരുമേലിയില്‍
കണ്ണായ സ്ഥലത്ത് പത്തിരുപതേക്കര്‍ സ്ഥലം രാജഗോപാലിനുണ്ടായിരുന്നു.വാവര്‍
പള്ളി യ്ക്കു വേണ്ടി പകുതി സ്ഥലം ദാനമായും
പകുതി തുഛമായ വിലയ്ക്കും
നല്‍കിയത് രാജഗോപാലിന്‍റെ മുത്തഛന്‍
പങ്കപ്പാട്ട് ശങ്കരപിള്ള ആയിരുന്നു.
(വഞ്ഞിപ്പുഴ ചീഫിന്‍ റെ കണക്കെഴുത്തുപിള്ള)
അദ്ദേഹത്തിന്‍റെ ഭാര്യ പാപ്പിയമ്മ എന്ന പദ്മിനിയമ്മ ഏളമ്പള്ളി കല്ലൂര്‍
രാമന്‍ പിള്ള സീനിയറിന്‍റെ സഹോദരിയും ചിദംബരം പിള്ളയുടെ മകളും
ആയിരുന്നു.കല്ലൂര്‍ രാമന്‍പിള്ളയുടെ മൂത്തമകള്‍ തങ്കമ്മയുടെ മകനാണ് ഈ
ബ്ലോഗര്‍. രാമന്‍പിള്ളയുടെ സഹോദരിയുടെ മകന്‍ വക്കീല്‍ എസ്.രാമനാഥപിള്ളയുടെ
മകന്‍ ആയിരുന്നു പി.ആര്‍.രാജഗോപാല്‍,
പി.ആര്‍.എസ്സ്.പിള്ള(ഫിലിം ഡവലപ്മെന്‍ട്
കോര്‍പ്പറേഷന്‍ എം.ഡി)തുടങ്ങിയവര്‍. രാജഗോപാലിനു
എരുമേലിയില്‍ ഹോസ്പിറ്റല്‍
നിര്‍മ്മിക്കാനായിരുന്നു ആഗ്രഹം എങ്കിലും കെ.വി.എം.എസ്സ്
സ്ഥാപക ഖജാന്‍ജി കമലാലയം
പി.എന്‍ പിള്ളയ്ക്കു അതു പൊന്‍ കുന്നത്തു തന്നെ വേണം എന്നായിരുന്നു.അവസാനം
പൊന്‍ കുന്നത്തു തന്നെ എന്നു തീരുമാനമായി.പറ്റിയ സ്ഥലം കെ.കെ റോഡ്സൈഡില്‍
ലബ്യമായിരുന്നില്ല.അങ്ങനെയാണ് പുന്നാം പറ൦  ബില്‍ ബങ്ലാവു വക മൂലകുന്നിലുള്ള ചക്കിട്ട/ആലയുള്ള
പുരയിടത്തില്‍ കമലാലയം(പരിയാരം) കുട്ടന്‍ പിള്ള എന്ന പി.എന്‍.പിള്ളയുടെ
കണ്ണു പതിയുന്നത്.
ബ്രിട്ടനില്‍ സര്‍ജറിയില്‍ ഉപരിപഠനം നടത്തുന്ന ബങ്ലാവിലെ
ഡോ.ബാലനു(ബാലകൃഷ്ണപിള്ളയ്ക്കു)അന്നു നാട്ടിലേക്കു വരാന്‍ പ്ലാനുമില്ലായിരുന്നു..
അതിനാല്‍ അവരുടെ വക സ്ഥലം കെ.വി.എം.എസ്സ് ആശുപത്രിയ്ക്കായി വിലയ്ക്കു
നല്‍കപ്പെട്ടു.ചിറക്കടവിലെ വെള്ളാള സമാജം വക ഫണ്ട് ഉപയോഗിച്ചാണ് ചക്കിട്ട/ആല യിട്ട
പുരയിടം വാങ്ങിയത്.


ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍

പുന്നാംപറംബില്‍ ബഗ്ലാവു വക മൂലകുന്നിലെ
ചക്കിട്ട പറമ്പു വിലയ്ക്കു വാങ്ങി കമലാലയം
പി.എന്‍.പിള്ള കെ.വി.എം എസ്സിനു വേണ്ടി ഒരാശുപത്രി
പണിതു തുടങ്ങിയപ്പോഴാണ് ബങ്ലാവിലെ ഡോ.ബാലന്‍
(ഡോ.കെ.ബി.പിള്ള
എഫ്.ആര്‍.സി. എസ്സ്) നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.
സതീര്‍ഥ്യനായ
ഡോ.കെ(കോവൂര്‍)സി.ചറിയാനും ഭാര്യ മറിയാമ്മയും അന്നു തിരുവല്ലായ്ക്കു
സമീപം വള്ളംകുളത്തൊരാശുപത്ര്യില്‍ ജോലി നോക്കുന്നു.ഒന്നിച്ചൊരു സര്‍ജിക്കല്‍
സെന്റര്‍ പൊന്‍ കുന്നത്തു തുടങ്ങാം എന്ന ബാലന്‍റെ അഭ്യര്‍ഥന കേട്ട് ചെറിയാന്‍
മറിയാമ്മ ഡോക്ടര്‍ ദ്മ്പതികള്‍ ഇരുപത്തിയാറിലെ മേരി ക്യൂന്‍ ആശുപത്രിയില്‍
ജോലി നേടി ഗ്രൗണ്ട് വര്‍ക്കുകള്‍ തുടങ്ങി.
പുന്നാം പറമ്പ് ആനുവേലില്‍ അപ്പുക്കുട്ടന്‍
(നീലകണ്ഠപ്പിള്ള) ഡോ.ബാലന്‍ ബങ്ലാവില്‍,
ഡോ.കോവൂര്‍ ചെറിയാന്‍ എന്നീ ത്രിമൂര്‍ത്തികള്‍
ശാന്തിനികേതന്‍ എന്ന പേരില്‍ ഒരാശുപത്രി
(സര്‍ജിക്കല്‍ സെന്റര്‍) തുടങ്ങാന്‍ തീരുമാനിച്ചു.

സ്ഥലത്തിന്‍റെ കാര്യം വന്നപ്പോഴാണ് കാണിച്ച് മണ്ടത്തരം പിടികിട്ടിയത്.പറ്റിയ സ്ഥലം കെ.വി.എം.എസ്സിനു
കൊടുത്തു കഴിഞ്ഞു.മുണ്ടക്കയം മുതല്‍ പതിനാലാം
മൈല്‍ വരെ കെ.കെ റോഡിനിരുവശവും കാര്യമായി
തപ്പി.സ്ഥലം വില്‍ക്കാന്‍ ആരും തയാറല്ല.

എരുമേലി ഹെല്‍ത്ത് സെന്‍ററില്‍ ജോലി നോക്കുന്ന വേളയില്‍ എരുമേലിക്കാരനായ പി.ജെ.ജോസഫ്
എന്ന എല്‍.ഐ.സി ഏജന്റ് കൂടെക്കൂടെ വരും.എല്‍.ഐ.സി.മെഡിക്കല്‍ എക്സാമിനറായി
അംഗീകാരം വാങ്ങിതന്നത് ജോസഫ് ആയിരുന്നു.ജോസഫ് എന്നെക്കൊണ്ടു ഇരപതിനായിരം രൂപയുടെ
ലൈഫ് ഇന്‍ഷുറന്‍സ് പോലിസിയും എടുപ്പിച്ചു. മെഡിക്കല്‍ എക്സാമിനേഷന്‍ നടത്തേണ്ടത് ദൊ.കെ.സി
ചെറി യാന്‍.സധാരണ ആളെകാണാതെ
എഴുതി കൊടുക്കും.എന്നാല്‍ വിചിത്രമെന്നു പറയട്ടെ.എന്നെ
പരിശോധിക്കാന്‍ ഡോ.ചെറിയാന്‍ നേരിട്ട് എരുമേലി ഹെല്‍ത്ത് സെന്‍ ററില്‍ എത്തി.വര്‍ത്തമാനത്തിനിടയില്‍
ഹോസ്പിറ്റല്‍ തുടങ്ങാന്‍ പോകുന്ന കാര്യവും
മുണ്ടാക്കയത്തിനും പതിനാലാം മൈലിനുമിടയില്‍ സ്ഥലം
നോക്കുന്ന കാര്യവും വിസ്തരിച്ച് എന്നോടു പറഞ്ഞപ്പോള്‍
യാദൃശ്ചികം എന്നേ തോന്നിയുള്ളു.എന്നാല്‍
അടുത്ത ദിവസം എല്‍.ഐ.സി ഏജന്റ് പി.ജെ ജോസഫ് ഒരു സഹായാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
പൊന്‍ കുന്നം പുന്നാം പറമ്പ് സ്ഥാപകന്‍ നീലക്ണ്ഠപീള്ള

പൊന്‍ കുന്നം-കൂവപ്പള്ളി പ്രദേശങ്ങളിലായി
രണ്ടായിരത്തിലധികം വസ്തുക്കളുടെ ഉടമ ആയിരുന്നു.മുഴുവന്‍ സ്വപരിശ്രമത്താല്‍ സമ്പാദിച്ചതും.ആദ്യ ഭാര്യയില്‍
നാലാണ്മക്കള്‍.അവര്‍ മരിച്ചതിനെത്തുടര്‍ന്നു പുനര്‍ വിവാഹിതനായി.അതില്‍ ഒരു മകന്‍ മാത്രം.താളിയാനില്‍ രാമകൃഷ്ണപിള്ള
എന്ന എന്‍റെ ഭാര്യാപിതാവ്.ചാവടിയില്‍ അഛന്‍ എന്നറിയപ്പെട്റ്റിരുന്ന നീലകണ്ഠപിള്ള ആദ്യഭാര്യയിലെ ആണ്മക്കള്‍ക്കു
അഞ്ഞൂറിനടുത്ത് ഏക്കര്‍ സ്ഥലം വീതമായി നല്‍കിയപ്പോള്‍ രണ്ടാം ഭാര്യയിലെ മ്മകനു നൂറില്‍ താഴെ ഏക്കറെ നല്‍കിയുള്ളു.
എന്നാല്‍ എല്ലാം കണ്ണായ വിലപിടിപ്പുള്ള സ്ഥലം.ടൗണില്‍ കെ.കെ റോഡിനും പുനലൂര്‍ റോഡിനും ഇടയിലായി ഇപ്പോള്‍
അത്തിയാലി ടെക്സ്റ്റൈല്‍സ് ഇരിക്കുന്ന സ്ഥലം ഇപ്പോള്‍ ശാന്തി ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്ന മാടപ്പള്ളി എന്ന 6 ഏക്കര്‍ സ്ഥലവും
അതില്‍ നല്ല ഒരു വീടും താളി യാനില്‍ എന്ന പുരയിടവും അതില്‍ നീലകണ്ഠ വിലാസം എന്ന അക്കാലത്തെ അതിമനോഹര
വീട്,കൂവപ്പള്ളി ആല്‍മാവു കവലയോടു ചേര്‍ന്നു നല്ല ആദായമുള്ള 25 ഏക്കര്‍ തെങ്ങിന്‍ തോപ്പ് ,  കുറുംകണ്ണിയില്‍ റബ്ബര്‍ തോട്ടം എന്നിങ്ങനെ.

പുന്നാമ്പറമ്പില്‍ രാമകൃഷ്ണപിള്ളയില്‍ നിന്നും മാടപ്പള്ളി കുന്നു കിട്ടിയതോടെ
അവിടെ ശാന്തി ആശുപത്രിയുടെ പണികള്‍ തുടങ്ങി.
ആനുവേലിലെ എന്‍.ആര്‍.
(രാമകൃഷ്ണ) പിള്ള പൊന്‍ കുന്നം വര്‍ക്കിയുടെ ചലനം എന്ന ചലച്ചിത്രം
അക്കാലത്താണ് സംവിധാനം ചെയ്തത്.
ലക്ഷ്മിയും മോഹനനും നായികാ നായകന്മാര്‍.
അവരൊരുമിച്ചുള്ള ചില സീനുകള്‍ ശാന്തി ആശുപത്രിയുടെ പണി കളുടെ   ബാക്  ഗൌണ്ടില്‍   ആ യ്‌രുന്നു
ഷൂട്ട് ചെയ്തത്.നല്ല ആള്‍ക്കൂട്ടം ആയിരുന്നു.

പി.എന്‍ പിള്ള കെ.വി.എം.എസ്സ് ട്രസ്റ്റിന്‍ റെ
പേരില്‍ ഒരു ധനസമാരണ-ചിട്ടി സ്ഥാപനം നടത്തിയ്‌രുന്നു.
ആ ചുവട് പിടിച്ച് ആനുവേലില്‍
അപ്പുക്കുട്ടന്‍ പിള്ള കാഞ്ഞിരപ്പള്ളിയില്‍ ഇപ്പോഴത്തെ രവന്യൂ ടവറിനടുത്തുള്ള പെട്രോള്‍
പമ്പിനെതിര്‍  വശം ഒരു ധനസമാഹരണ-ചിട്ടി സ്ഥാപനം തുടങ്ങി.

നാട്ടി  ലേക്കു മടങ്ങുന്നില്ല എന്നു പ റഞ്ഞ് തങ്ങള്‍ക്കു ചക്കിട്ട പറമ്പു ഹോസ്പിറ്റലിനായി
തന്ന ഡോ.ബാലന്‍ ,തങ്ങള്‍ ഹോസ്പിറ്റല്‍ തുടങ്ങാന്‍ തുനിഞ്ഞപ്പോല്‍ നാട്ടിലേക്കു മടങ്ങാനും
അടുത്തു തന്നെ മറ്റൊരാശുപത്രി തുടങ്ങാന്‍ തയ്യാറായതും അതിനു സഹായകമായി തന്നെ
അനുകരിച്ചു ചിട്ടി സ്ഥാപനം തുടങ്ങിയതും കമലാലയം പി.എന്‍ പിള്ളയെ പ്രകോ പിപ്പിച്ചു.
എന്നു മാത്രമല്ല തന്‍ റെ ജ്യേഷ്ഠന്‍ പലയകുന്നേല്‍ പദ്മനാഭന്‍ വൈദ്യരുടെ മകളുടെ ഭര്‍ത്താവും
തന്‍റെ സഹായം പ്രതീക്ഷിച്ചു കമലാലയത്തിനടുത്തുള്ള താളിയാനിലേക്കു മാടപ്പള്ളി കുന്നില്‍
നിന്നും മാറിത്താമസ്സിക്കയും ചെയ്ത രാമകൃഷ്ണപിള്ളയുടെ വസ്തു വാങ്ങിയെടുത്തതും
അദ്ദേഹത്തിനു സഹിക്കാന്‍ കഴിഞ്ഞില്ല
.ഇളയ മകള്‍ക്കു നല്ലൊരു വിവാഹാലോചന വന്നപ്പോല്‍
ചെറുക്കന്‍ റെ ആള്‍ക്കാര്‍ മാടപ്പള്ളി കുന്നു അവളുടെ വീതമായി കൊടുക്കണം എന്നാവശ്യപ്പെട്ടതിനാല്‍
ആ ആലോചന വേണ്ടെന്നു വച്ച വ്യക്തിയായിരുന്നു രാമകൃഷ്ണപിള്ള.

തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന മരുമകന്‍ പി.ആര്‍.രാജഗോപാലുമായി ആലോ ചിച്ച്
പി.എന്‍ പിള്ള ശാന്തിനികേതന്‍ പണിസ്ഥലത്ത് തൊഴില്‍ തര്‍ക്കം ഉണ്ടാക്കി.

ഈ വിവരങ്ങള്‍ ഞാനറിഞ്ഞിരുന്നു.എരുമേലി ഡവലപ്മെന്‍ റു യോഗത്തിനു വരുമായിരുന്ന
രാജഗോപാലിനെ ഞാന്‍ നിശിതമായി വിമര്‍ശിച്ചു.പലയകുന്നേല്‍ കാരുടെ തനിസ്വഭാവം
കാണിക്കരുത് എന്നു പറഞ്ഞു.6000 ഏക്കര്‍ വസ്തുക്കള്‍ ഉഌഅവരായിരുന്നു പലയകുന്നേല്‍
വൈദ്യകുടുംബം.മണ്ണറക്കയം മുതല്‍ കൊരട്ടി വരെ ആ കുടുംബത്തിന്‍ റേതായിരുന്നു.സഹോദരങ്ങള്‍
പരസ്പരം മല്‍സരിച്ചു ഒട്ടുമുഴുവനും അന്യസമുദായക്കാര്‍ക്കു വിറ്റതായിരുന്നു.
ഒരേ സമുദായത്തിലുള്ളവരും ബന്ധുക്കളും ആയവര്‍ ഹോസ്പിറ്റല്‍ കാര്യത്തില്‍ പ്രശ്നമുണ്ടാക്കിയാല്‍
ഗുണം കിട്ടുന്നത് അന്യ സമുദായക്കാര്‍ക്കായിരിക്കും എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചു.ഒരു കാര്യം ഞാന്‍
വ്യക്തമാക്കി.ബാലന്‍,ചെറിയാന്‍ എന്നീ രണ്ടു ഡോക്ടറന്മാരും സര്‍ജന്മാരാണ്.അവര്‍ സര്‍ജിക്കല്‍
കേസുകള്‍ക്കാവും മുന്‍ ഗണന നല്‍കുക.കെ.വി.എം എസ്സ് ആദ്യം സര്‍ജറിയില്‍ ശ്രദ്ധിക്കണ്ട.ശാന്തി
അതു കൊണ്ടു തൃപ്തരാകും.കെ.വി.എം.എസ്സ് മറ്റേര്‍ണിറ്റി,ശിശുരോഗവിഭാഗം എന്നിവയില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുക.പിന്നീട് കുറേക്കഴിഞ്ഞു മെഡിസിനും സര്‍ജറിയും മറ്റും മതി.

എന്‍റെ ഉപദേശം രാജഗോപാലും പിന്നീട് പി.എന്‍ പിള്ളയും ശ്വീകരിച്ച്.പക്ഷേ ഗൈനക്കോലജിസ്റ്റിനേയും
പീഡിയാട്രീഷനേയും കണ്ടു പിടിക്കാനുള്ള ജോലി എന്നിലായി.ആ അന്വേഷ്ണത്തിനിടയിലാണ്‍ മെഡിക്കല്‍
കോളേജിലെ ഒരു സ്ന്‍ഹിതന്‍ പണ്ടു ട്യൂട്ടറായിരുന്ന ഡോക്ടര്‍ വാര്യരുടേയും ഭാര്യ ശാന്താ വാര്യരുടെയും
കാര്യം പറയുന്നത്.വാര്യര്‍ ഇംഗ്ലണ്ടില്‍ നിന്നും ശിശുരോഗചികില്‍സയില്‍ എം.ആര്‍.സി.പി.യും(MRCP)
ഭാര്യ എം.ആര്‍.സി.ഓ.ജി(MRCOG) യും എടുത്തു എന്നായിരുന്നു എനിക്കു കിട്ടിയ വിവരം.ആ വിവരം
ഞാന്‍ രാജഗോപാലിനു നല്‍കി. രാജഗോപാല്‍ അവരെ പൊന്‍ കുന്നത്തു കൊണ്ടു വരുന്നതില്‍ വിജയിച്ചു.
ഡോ.വാര്യര്‍ക്കു ഡി.സി.എച്ചും (DCH) ഭാര്യ ശാന്താ വാര്യര്‍ക്കു ഡി.ആര്‍.സി.ഓ.ജിയും (DRCOG) മാത്രമേ ഉള്ളു
എന്നു ഞാനറിഞ്ഞതു വൈകിയാണ്.
 ജൂണിയര്‍ ഡോക്ടര്‍ ആയി എന്‍റെ സഹപാഠി തൊടുപുഴക്കാരന്‍
ഡോ.ശശിധരന്‍ പിള്ളയേയും നല്‍കാന്‍ അന്നെനിക്കു കഴിഞ്ഞു.

പൊന്‍കുന്നം കെ.വി.എം.എസ്സ്.ഹോസ്പിറ്റല്‍ ചരിത്രം

പൊന്‍കുന്നം കെ.വി.എം.എസ്സ്.ഹോസ്പിറ്റല്‍ ചരിത്രം
എഴുപതുകളില്‍ ഭ്രൂണാവ്സ്ഥയില്‍ തന്നെ കെ.വി.എം.എസ്സ്.ആശുപത്രിയെ
പരിചരിക്കാന്‍ അവസരം കിട്ടിയ ഗൈനക്കോളജിസ്റ്റ് ഡോ.കാനം
ശങ്കരപ്പിള്ള പ്രസ്തുത ആതുരാലയത്തിന്‍റെ വന്‍ കുതിപ്പും
കിതപ്പും അടുത്തു നിന്നും അകന്നു നിന്നും കണ്ടതും
പില്‍ക്കാലത്തെ ഊര്‍ദ്ധശ്വാസം വലിക്കലും തീവ്രപരിചരണ വിഭാഗത്തിലെ
കിടപ്പും പുനര്‍ജ്ജീവന ശ്രമങ്ങളും പെരുമാള്‍-അമ്പലവാസി
ഭരണവും അതിലെ അഴിമതികളും വിശദമായി വിവരിക്കുന്നു