കെ.വി.എം.എസ്സ്.ചരിതം
കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ രൂപമെടുക്കുന്നത്
എരുമേലി ഡവലപ്മെന്‍ട് കമ്മറ്റി മിക്ക ദിവസവും കൂടും.
കെ.വി.എം.എസ്സ് ജനറല്‍ സെക്രട്ടറിയുടെ മനസ്സില്‍
കെ.വി.എം എസ്സിനൊരാശുപത്രി
എന്ന ആശയം അക്കലത്താണ് ഉടലെടുക്കുന്നത്.
പൈത്രുകസ്വത്തായി എരുമേലിയില്‍
കണ്ണായ സ്ഥലത്ത് പത്തിരുപതേക്കര്‍ സ്ഥലം രാജഗോപാലിനുണ്ടായിരുന്നു.വാവര്‍
പള്ളി യ്ക്കു വേണ്ടി പകുതി സ്ഥലം ദാനമായും
പകുതി തുഛമായ വിലയ്ക്കും
നല്‍കിയത് രാജഗോപാലിന്‍റെ മുത്തഛന്‍
പങ്കപ്പാട്ട് ശങ്കരപിള്ള ആയിരുന്നു.
(വഞ്ഞിപ്പുഴ ചീഫിന്‍ റെ കണക്കെഴുത്തുപിള്ള)
അദ്ദേഹത്തിന്‍റെ ഭാര്യ പാപ്പിയമ്മ എന്ന പദ്മിനിയമ്മ ഏളമ്പള്ളി കല്ലൂര്‍
രാമന്‍ പിള്ള സീനിയറിന്‍റെ സഹോദരിയും ചിദംബരം പിള്ളയുടെ മകളും
ആയിരുന്നു.കല്ലൂര്‍ രാമന്‍പിള്ളയുടെ മൂത്തമകള്‍ തങ്കമ്മയുടെ മകനാണ് ഈ
ബ്ലോഗര്‍. രാമന്‍പിള്ളയുടെ സഹോദരിയുടെ മകന്‍ വക്കീല്‍ എസ്.രാമനാഥപിള്ളയുടെ
മകന്‍ ആയിരുന്നു പി.ആര്‍.രാജഗോപാല്‍,
പി.ആര്‍.എസ്സ്.പിള്ള(ഫിലിം ഡവലപ്മെന്‍ട്
കോര്‍പ്പറേഷന്‍ എം.ഡി)തുടങ്ങിയവര്‍. രാജഗോപാലിനു
എരുമേലിയില്‍ ഹോസ്പിറ്റല്‍
നിര്‍മ്മിക്കാനായിരുന്നു ആഗ്രഹം എങ്കിലും കെ.വി.എം.എസ്സ്
സ്ഥാപക ഖജാന്‍ജി കമലാലയം
പി.എന്‍ പിള്ളയ്ക്കു അതു പൊന്‍ കുന്നത്തു തന്നെ വേണം എന്നായിരുന്നു.അവസാനം
പൊന്‍ കുന്നത്തു തന്നെ എന്നു തീരുമാനമായി.പറ്റിയ സ്ഥലം കെ.കെ റോഡ്സൈഡില്‍
ലബ്യമായിരുന്നില്ല.അങ്ങനെയാണ് പുന്നാം പറ൦ ബില്‍ ബങ്ലാവു വക മൂലകുന്നിലുള്ള ചക്കിട്ട/ആലയുള്ള
പുരയിടത്തില്‍ കമലാലയം(പരിയാരം) കുട്ടന്‍ പിള്ള എന്ന പി.എന്‍.പിള്ളയുടെ
കണ്ണു പതിയുന്നത്.
ബ്രിട്ടനില്‍ സര്‍ജറിയില്‍ ഉപരിപഠനം നടത്തുന്ന ബങ്ലാവിലെ
ഡോ.ബാലനു(ബാലകൃഷ്ണപിള്ളയ്ക്കു)അന്നു നാട്ടിലേക്കു വരാന്‍ പ്ലാനുമില്ലായിരുന്നു..
അതിനാല്‍ അവരുടെ വക സ്ഥലം കെ.വി.എം.എസ്സ് ആശുപത്രിയ്ക്കായി വിലയ്ക്കു
നല്‍കപ്പെട്ടു.ചിറക്കടവിലെ വെള്ളാള സമാജം വക ഫണ്ട് ഉപയോഗിച്ചാണ് ചക്കിട്ട/ആല യിട്ട
പുരയിടം വാങ്ങിയത്.
ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍
പുന്നാംപറംബില്‍ ബഗ്ലാവു വക മൂലകുന്നിലെ
ചക്കിട്ട പറമ്പു വിലയ്ക്കു വാങ്ങി കമലാലയം
പി.എന്‍.പിള്ള കെ.വി.എം എസ്സിനു വേണ്ടി ഒരാശുപത്രി
പണിതു തുടങ്ങിയപ്പോഴാണ് ബങ്ലാവിലെ ഡോ.ബാലന്‍
(ഡോ.കെ.ബി.പിള്ള
എഫ്.ആര്‍.സി. എസ്സ്) നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.
സതീര്‍ഥ്യനായ
ഡോ.കെ(കോവൂര്‍)സി.ചറിയാനും ഭാര്യ മറിയാമ്മയും അന്നു തിരുവല്ലായ്ക്കു
സമീപം വള്ളംകുളത്തൊരാശുപത്ര്യില്‍ ജോലി നോക്കുന്നു.ഒന്നിച്ചൊരു സര്‍ജിക്കല്‍
സെന്റര്‍ പൊന്‍ കുന്നത്തു തുടങ്ങാം എന്ന ബാലന്‍റെ അഭ്യര്‍ഥന കേട്ട് ചെറിയാന്‍
മറിയാമ്മ ഡോക്ടര്‍ ദ്മ്പതികള്‍ ഇരുപത്തിയാറിലെ മേരി ക്യൂന്‍ ആശുപത്രിയില്‍
ജോലി നേടി ഗ്രൗണ്ട് വര്‍ക്കുകള്‍ തുടങ്ങി.
പുന്നാം പറമ്പ് ആനുവേലില്‍ അപ്പുക്കുട്ടന്‍
(നീലകണ്ഠപ്പിള്ള) ഡോ.ബാലന്‍ ബങ്ലാവില്‍,
ഡോ.കോവൂര്‍ ചെറിയാന്‍ എന്നീ ത്രിമൂര്‍ത്തികള്‍
ശാന്തിനികേതന്‍ എന്ന പേരില്‍ ഒരാശുപത്രി
(സര്‍ജിക്കല്‍ സെന്റര്‍) തുടങ്ങാന്‍ തീരുമാനിച്ചു.
സ്ഥലത്തിന്‍റെ കാര്യം വന്നപ്പോഴാണ് കാണിച്ച് മണ്ടത്തരം പിടികിട്ടിയത്.പറ്റിയ സ്ഥലം കെ.വി.എം.എസ്സിനു
കൊടുത്തു കഴിഞ്ഞു.മുണ്ടക്കയം മുതല്‍ പതിനാലാം
മൈല്‍ വരെ കെ.കെ റോഡിനിരുവശവും കാര്യമായി
തപ്പി.സ്ഥലം വില്‍ക്കാന്‍ ആരും തയാറല്ല.
എരുമേലി ഹെല്‍ത്ത് സെന്‍ററില്‍ ജോലി നോക്കുന്ന വേളയില്‍ എരുമേലിക്കാരനായ പി.ജെ.ജോസഫ്
എന്ന എല്‍.ഐ.സി ഏജന്റ് കൂടെക്കൂടെ വരും.എല്‍.ഐ.സി.മെഡിക്കല്‍ എക്സാമിനറായി
അംഗീകാരം വാങ്ങിതന്നത് ജോസഫ് ആയിരുന്നു.ജോസഫ് എന്നെക്കൊണ്ടു ഇരപതിനായിരം രൂപയുടെ
ലൈഫ് ഇന്‍ഷുറന്‍സ് പോലിസിയും എടുപ്പിച്ചു. മെഡിക്കല്‍ എക്സാമിനേഷന്‍ നടത്തേണ്ടത് ദൊ.കെ.സി
ചെറി യാന്‍.സധാരണ ആളെകാണാതെ
എഴുതി കൊടുക്കും.എന്നാല്‍ വിചിത്രമെന്നു പറയട്ടെ.എന്നെ
പരിശോധിക്കാന്‍ ഡോ.ചെറിയാന്‍ നേരിട്ട് എരുമേലി ഹെല്‍ത്ത് സെന്‍ ററില്‍ എത്തി.വര്‍ത്തമാനത്തിനിടയില്‍
ഹോസ്പിറ്റല്‍ തുടങ്ങാന്‍ പോകുന്ന കാര്യവും
മുണ്ടാക്കയത്തിനും പതിനാലാം മൈലിനുമിടയില്‍ സ്ഥലം
നോക്കുന്ന കാര്യവും വിസ്തരിച്ച് എന്നോടു പറഞ്ഞപ്പോള്‍
യാദൃശ്ചികം എന്നേ തോന്നിയുള്ളു.എന്നാല്‍
അടുത്ത ദിവസം എല്‍.ഐ.സി ഏജന്റ് പി.ജെ ജോസഫ് ഒരു സഹായാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
പൊന്‍ കുന്നം പുന്നാം പറമ്പ് സ്ഥാപകന്‍ നീലക്ണ്ഠപീള്ള
പൊന്‍ കുന്നം-കൂവപ്പള്ളി പ്രദേശങ്ങളിലായി
രണ്ടായിരത്തിലധികം വസ്തുക്കളുടെ ഉടമ ആയിരുന്നു.മുഴുവന്‍ സ്വപരിശ്രമത്താല്‍ സമ്പാദിച്ചതും.ആദ്യ ഭാര്യയില്‍
നാലാണ്മക്കള്‍.അവര്‍ മരിച്ചതിനെത്തുടര്‍ന്നു പുനര്‍ വിവാഹിതനായി.അതില്‍ ഒരു മകന്‍ മാത്രം.താളിയാനില്‍ രാമകൃഷ്ണപിള്ള
എന്ന എന്‍റെ ഭാര്യാപിതാവ്.ചാവടിയില്‍ അഛന്‍ എന്നറിയപ്പെട്റ്റിരുന്ന നീലകണ്ഠപിള്ള ആദ്യഭാര്യയിലെ ആണ്മക്കള്‍ക്കു
അഞ്ഞൂറിനടുത്ത് ഏക്കര്‍ സ്ഥലം വീതമായി നല്‍കിയപ്പോള്‍ രണ്ടാം ഭാര്യയിലെ മ്മകനു നൂറില്‍ താഴെ ഏക്കറെ നല്‍കിയുള്ളു.
എന്നാല്‍ എല്ലാം കണ്ണായ വിലപിടിപ്പുള്ള സ്ഥലം.ടൗണില്‍ കെ.കെ റോഡിനും പുനലൂര്‍ റോഡിനും ഇടയിലായി ഇപ്പോള്‍
അത്തിയാലി ടെക്സ്റ്റൈല്‍സ് ഇരിക്കുന്ന സ്ഥലം ഇപ്പോള്‍ ശാന്തി ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്ന മാടപ്പള്ളി എന്ന 6 ഏക്കര്‍ സ്ഥലവും
അതില്‍ നല്ല ഒരു വീടും താളി യാനില്‍ എന്ന പുരയിടവും അതില്‍ നീലകണ്ഠ വിലാസം എന്ന അക്കാലത്തെ അതിമനോഹര
വീട്,കൂവപ്പള്ളി ആല്‍മാവു കവലയോടു ചേര്‍ന്നു നല്ല ആദായമുള്ള 25 ഏക്കര്‍ തെങ്ങിന്‍ തോപ്പ് , കുറുംകണ്ണിയില്‍ റബ്ബര്‍ തോട്ടം എന്നിങ്ങനെ.
പുന്നാമ്പറമ്പില്‍ രാമകൃഷ്ണപിള്ളയില്‍ നിന്നും മാടപ്പള്ളി കുന്നു കിട്ടിയതോടെ
അവിടെ ശാന്തി ആശുപത്രിയുടെ പണികള്‍ തുടങ്ങി.
ആനുവേലിലെ എന്‍.ആര്‍.
(രാമകൃഷ്ണ) പിള്ള പൊന്‍ കുന്നം വര്‍ക്കിയുടെ ചലനം എന്ന ചലച്ചിത്രം
അക്കാലത്താണ് സംവിധാനം ചെയ്തത്.
ലക്ഷ്മിയും മോഹനനും നായികാ നായകന്മാര്‍.
അവരൊരുമിച്ചുള്ള ചില സീനുകള്‍ ശാന്തി ആശുപത്രിയുടെ പണി കളുടെ ബാക് ഗൌണ്ടില്‍ ആ യ്‌രുന്നു
ഷൂട്ട് ചെയ്തത്.നല്ല ആള്‍ക്കൂട്ടം ആയിരുന്നു.
പി.എന്‍ പിള്ള കെ.വി.എം.എസ്സ് ട്രസ്റ്റിന്‍ റെ
പേരില്‍ ഒരു ധനസമാരണ-ചിട്ടി സ്ഥാപനം നടത്തിയ്‌രുന്നു.
ആ ചുവട് പിടിച്ച് ആനുവേലില്‍
അപ്പുക്കുട്ടന്‍ പിള്ള കാഞ്ഞിരപ്പള്ളിയില്‍ ഇപ്പോഴത്തെ രവന്യൂ ടവറിനടുത്തുള്ള പെട്രോള്‍
പമ്പിനെതിര്‍ വശം ഒരു ധനസമാഹരണ-ചിട്ടി സ്ഥാപനം തുടങ്ങി.
നാട്ടി ലേക്കു മടങ്ങുന്നില്ല എന്നു പ റഞ്ഞ് തങ്ങള്‍ക്കു ചക്കിട്ട പറമ്പു ഹോസ്പിറ്റലിനായി
തന്ന ഡോ.ബാലന്‍ ,തങ്ങള്‍ ഹോസ്പിറ്റല്‍ തുടങ്ങാന്‍ തുനിഞ്ഞപ്പോല്‍ നാട്ടിലേക്കു മടങ്ങാനും
അടുത്തു തന്നെ മറ്റൊരാശുപത്രി തുടങ്ങാന്‍ തയ്യാറായതും അതിനു സഹായകമായി തന്നെ
അനുകരിച്ചു ചിട്ടി സ്ഥാപനം തുടങ്ങിയതും കമലാലയം പി.എന്‍ പിള്ളയെ പ്രകോ പിപ്പിച്ചു.
എന്നു മാത്രമല്ല തന്‍ റെ ജ്യേഷ്ഠന്‍ പലയകുന്നേല്‍ പദ്മനാഭന്‍ വൈദ്യരുടെ മകളുടെ ഭര്‍ത്താവും
തന്‍റെ സഹായം പ്രതീക്ഷിച്ചു കമലാലയത്തിനടുത്തുള്ള താളിയാനിലേക്കു മാടപ്പള്ളി കുന്നില്‍
നിന്നും മാറിത്താമസ്സിക്കയും ചെയ്ത രാമകൃഷ്ണപിള്ളയുടെ വസ്തു വാങ്ങിയെടുത്തതും
അദ്ദേഹത്തിനു സഹിക്കാന്‍ കഴിഞ്ഞില്ല
.ഇളയ മകള്‍ക്കു നല്ലൊരു വിവാഹാലോചന വന്നപ്പോല്‍
ചെറുക്കന്‍ റെ ആള്‍ക്കാര്‍ മാടപ്പള്ളി കുന്നു അവളുടെ വീതമായി കൊടുക്കണം എന്നാവശ്യപ്പെട്ടതിനാല്‍
ആ ആലോചന വേണ്ടെന്നു വച്ച വ്യക്തിയായിരുന്നു രാമകൃഷ്ണപിള്ള.
തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന മരുമകന്‍ പി.ആര്‍.രാജഗോപാലുമായി ആലോ ചിച്ച്
പി.എന്‍ പിള്ള ശാന്തിനികേതന്‍ പണിസ്ഥലത്ത് തൊഴില്‍ തര്‍ക്കം ഉണ്ടാക്കി.
ഈ വിവരങ്ങള്‍ ഞാനറിഞ്ഞിരുന്നു.എരുമേലി ഡവലപ്മെന്‍ റു യോഗത്തിനു വരുമായിരുന്ന
രാജഗോപാലിനെ ഞാന്‍ നിശിതമായി വിമര്‍ശിച്ചു.പലയകുന്നേല്‍ കാരുടെ തനിസ്വഭാവം
കാണിക്കരുത് എന്നു പറഞ്ഞു.6000 ഏക്കര്‍ വസ്തുക്കള്‍ ഉഌഅവരായിരുന്നു പലയകുന്നേല്‍
വൈദ്യകുടുംബം.മണ്ണറക്കയം മുതല്‍ കൊരട്ടി വരെ ആ കുടുംബത്തിന്‍ റേതായിരുന്നു.സഹോദരങ്ങള്‍
പരസ്പരം മല്‍സരിച്ചു ഒട്ടുമുഴുവനും അന്യസമുദായക്കാര്‍ക്കു വിറ്റതായിരുന്നു.
ഒരേ സമുദായത്തിലുള്ളവരും ബന്ധുക്കളും ആയവര്‍ ഹോസ്പിറ്റല്‍ കാര്യത്തില്‍ പ്രശ്നമുണ്ടാക്കിയാല്‍
ഗുണം കിട്ടുന്നത് അന്യ സമുദായക്കാര്‍ക്കായിരിക്കും എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചു.ഒരു കാര്യം ഞാന്‍
വ്യക്തമാക്കി.ബാലന്‍,ചെറിയാന്‍ എന്നീ രണ്ടു ഡോക്ടറന്മാരും സര്‍ജന്മാരാണ്.അവര്‍ സര്‍ജിക്കല്‍
കേസുകള്‍ക്കാവും മുന്‍ ഗണന നല്‍കുക.കെ.വി.എം എസ്സ് ആദ്യം സര്‍ജറിയില്‍ ശ്രദ്ധിക്കണ്ട.ശാന്തി
അതു കൊണ്ടു തൃപ്തരാകും.കെ.വി.എം.എസ്സ് മറ്റേര്‍ണിറ്റി,ശിശുരോഗവിഭാഗം എന്നിവയില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുക.പിന്നീട് കുറേക്കഴിഞ്ഞു മെഡിസിനും സര്‍ജറിയും മറ്റും മതി.
എന്‍റെ ഉപദേശം രാജഗോപാലും പിന്നീട് പി.എന്‍ പിള്ളയും ശ്വീകരിച്ച്.പക്ഷേ ഗൈനക്കോലജിസ്റ്റിനേയും
പീഡിയാട്രീഷനേയും കണ്ടു പിടിക്കാനുള്ള ജോലി എന്നിലായി.ആ അന്വേഷ്ണത്തിനിടയിലാണ്‍ മെഡിക്കല്‍
കോളേജിലെ ഒരു സ്ന്‍ഹിതന്‍ പണ്ടു ട്യൂട്ടറായിരുന്ന ഡോക്ടര്‍ വാര്യരുടേയും ഭാര്യ ശാന്താ വാര്യരുടെയും
കാര്യം പറയുന്നത്.വാര്യര്‍ ഇംഗ്ലണ്ടില്‍ നിന്നും ശിശുരോഗചികില്‍സയില്‍ എം.ആര്‍.സി.പി.യും(MRCP)
ഭാര്യ എം.ആര്‍.സി.ഓ.ജി(MRCOG) യും എടുത്തു എന്നായിരുന്നു എനിക്കു കിട്ടിയ വിവരം.ആ വിവരം
ഞാന്‍ രാജഗോപാലിനു നല്‍കി. രാജഗോപാല്‍ അവരെ പൊന്‍ കുന്നത്തു കൊണ്ടു വരുന്നതില്‍ വിജയിച്ചു.
ഡോ.വാര്യര്‍ക്കു ഡി.സി.എച്ചും (DCH) ഭാര്യ ശാന്താ വാര്യര്‍ക്കു ഡി.ആര്‍.സി.ഓ.ജിയും (DRCOG) മാത്രമേ ഉള്ളു
എന്നു ഞാനറിഞ്ഞതു വൈകിയാണ്.
ജൂണിയര്‍ ഡോക്ടര്‍ ആയി എന്‍റെ സഹപാഠി തൊടുപുഴക്കാരന്‍
ഡോ.ശശിധരന്‍ പിള്ളയേയും നല്‍കാന്‍ അന്നെനിക്കു കഴിഞ്ഞു.
No comments:
Post a Comment