KVMS Hospital in 1977

KVMS Hospital in 1977

Monday, 12 April 2010

GH Mavelikara : "വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും"


ഒരു വിഷു കൈനീട്ടത്തിന്‍റെ ദുഖസ്മരണ

15 കൊല്ലം മുമ്പുള്ള വിഷു.
മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് ആണ്.
20 കൊല്ലത്തില്‍ താഴെ മാത്രം പഴക്കമുള്ള സര്‍ജിക്കല്‍ വാര്‍ഡ് നിലം
പൊത്തി ഏതാനും ദിവസം കഴിഞ്ഞപ്പോഴായിരുന്നു താല്‍ക്കാലിക
സൂപ്രണ്ട് ആയി നിയമിതനാകുന്നത്.
ഏതാനും ദിവസം കഴിഞ്ഞതേ ഉള്ളു.
ഒരു രണ്ടാം ശനിയാഴ്ചയുടെ തലേദിവസം 5 മണി കഴിഞ്ഞപ്പോള്‍
പി.ഡബ്ലിയു .ഡി യില്‍ നിന്നും ഒരു കത്ത്.
പുരാതന "മെഡിക്കല്‍ വാര്‍ഡ് കെട്ടിടം അണ്‍ഫിറ്റ്.
അടച്ചിടണം."
താല്‍ക്കാലിക സൂപ്രണ്ടുമാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്യമായ
നടപടി ഒന്നുംസ്വീകരിക്കില്ല.
കിടപ്പു രോഗികളെ ഒന്നൊന്നായി ഡിസ്ചാര്‍ജു ചെയ്തു വിടും.
പക്ഷേ അങ്ങനെ വിട്ടു കൊടുക്കാന്‍ തോന്നിയില്ല.

പന്തളം എം.എല്‍.ഏ മാര്‍കിസ്റ്റ്
(വെട്ടിനിരത്തലില്‍ വി.എസ്സിന്‍റെ ശിഷ്യമുഖ്യന്‍)
വി.കേശവന്‍,
മാവേലിക്കര എം.എല്‍.ഏ, ഉമ്മന്‍ ചാണ്ടിയുടെ പ്രിയന്‍
എം.മുരളി
ഇവര്‍ രണ്ടു പേരുടേയും മണ്ഡലങ്ങളുടെ സംഗമഭൂമിയില്‍ ആണ്
മാവേലിക്കര താലൂക്കാശുപത്രി.
രണ്ടു പേരേയും വാശി കേറ്റി മല്‍സരിപ്പിക്കാന്‍ തോന്നി.

എസ്.എഫ്.ഐ ജനപങ്കാളിത്തത്തോടെ ഒരു
താല്‍ക്കാലിക വാ​ര്‍ഡ് പണിയാമെന്നേറ്റു.
അതു വേണ്ട,സര്‍ക്കാര്‍ ചെലവില്‍ വാര്‍ഡ്
പുതുക്കിപ്പണിയാം എന്നു എം.മുരളിയും
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടപ്പുറം പ്രഭാകരന്‍ പിള്ളയും.
ഉമ്മന്‍ ചാണ്ടി ധനകാര്യമന്ത്രി എം.മുരളിയുടെ പ്രിയന്‍.
സര്‍ക്കാര്‍ നേരിട്ടു മെഡിക്കല്‍ വാര്‍ഡ് പുതുക്കിപ്പണിയും.
ധൈര്യമായി.ഓടി നടന്ന്‍ നാലു മാസം കൊണ്ടു മെഡിക്കല്‍ വാര്‍ഡ്
അതിമനോഹരമായി പുതുക്കി പണിതു.

വാര്‍ഡില്‍ കൊട്ടരത്തിലെ അന്തപുരസ്ത്രീകള്‍ക്കായി
ഒരു മുറി ഉണ്ടായിരുന്നു.അതു പരിഷ്കരിവച്ച്
കാര്‍ഡിയാക് യൂണിറ്റ് തുടങ്ങാന്‍ പരിപാടി
തയ്യാറാക്കി. തിരുവല്ലയിലെ കോശി എലക്ട്രോണിക്സ്(പോളച്ചിറക്കല്‍)
ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍
തയ്യാറായി.സംസ്ഥാനത്ത് താലൂക് തലത്തില്‍ ആദ്യത്തെ കാര്‍ഡിയാക് യൂണിറ്റ് സ്വപ്നം
കണ്ടു.ടി.ബി വാര്‍ഡിനു സമീപം പുതിയ സര്‍ജിക്കല്‍ വാര്‍ഡും പ്ലാന്‍ ചെയ്തു.
കാലതാമസം ഒഴിവാക്കാന്‍
കായംകുളം സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി നടത്തിയ സോയില്‍ ടെസ്റ്റിംഗും
അവര്‍ തയ്യാറക്കിയ വാര്‍ഡിന്‍റെ പ്ലാനും തന്നെ സ്വീകരിക്കാന്‍
തയ്യാറായി.അന്നത്തെ ഡി.എച്.എസ്സ് ഡോ.പ്രതാ​പനെ സ്വാധീനിച്ച്,
കുറുക്കു വഴിയിലൂടെ,150 പുതിയ 200 സ്റ്റീല്‍ കട്ടിലുകളും
സമ്പാദിച്ചു.6 കട്ടില്‍ കിട്ടാത്തതു കാരണം അടുത്തുള്ള നൂറനാട് ഹെല്‍ത് സെന്‍റര്‍ ഉല്‍ഘാടനം
നടക്കാതെ കഴിയുന്ന കാലം.

"വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും"

എന്ന തലക്കെട്ടില്‍ കെ.ജി.മുകുന്ദന്‍ മാതൃഭൂമിയില്‍
റിപ്പോര്‍ട്ട് ചെയ്തു ഈ സാംഭവങ്ങള്‍.
നാട്ടുകാരനായ ആര്‍ .രാമചന്ദ്രന്‍ നായര്‍ ആണ് ആരോഗ്യമന്ത്രി.
കേരളം കണ്ട
ഏറ്റവും ദുര്‍ബലനായിരുന്നു കഴിഞ്ഞവര്‍ഷം അനതരിച്ച ഈ മന്ത്രി.
ഉല്‍ഘാടകനായ അദ്ദേഹത്തെ 21 ആചാര വെടികളോടെ സ്വീകരിച്ചായിരുന്നു
പുതുക്കി പണിത "മഹാരാജസ് വാര്‍ഡ്" എന്നു നാമകരണംചെയ്യപെട്ട
ആ വാര്‍ഡ് ആ വിഷു ദിനത്തില്‍ തുറന്നു കൊടുത്തത്.

ചടങ്ങില്‍ വിഷുക്കണി യഥാവിധി ഒരുക്കിയിരുന്നു.
വിശിഷ്ടാതിഥികള്‍ക്കും സ്റ്റാഫിനു മുഴുവനും
സ്വന്തം ചെലവില്‍ ഓരോ നാണ്യം കൈനീട്ടവുമായി നല്‍കി.

അക്ഷരാര്‍ഥത്തത്തില്‍ ഞെട്ടിയത് അടുത്ത ദിവസം.
ഹരിപ്പാടിനടുത്തുള്ള രാമപുരം റൂറല്‍ ഡിസ്പെന്‍സറിയിലേക്കു
സ്ഥലം മാറ്റം.
ശിക്ഷയൊന്നും അല്ല.
യഥാവിധി യഥാ സ്ഥാനത്ത് ചെക്ക് അടച്ച ഒരാള്‍,
ഉല്‍ഘാടനം കഴിയാന്‍ കാത്തിരിക്കയായിരുന്നു.
അവര്‍ക്കു നിയമനം കൊടുക്കണം.
പ്രാദേശിക യൂണിറ്റിനു വിഹിതം കിട്ടി .
അതിനാല്‍ താല്‍പര്യം ഉള്ള വ്യക്തി.

താനാണ് അപ്പോഴത്തെ നിലയില്‍, ഏറ്റവും കൂടുതല്‍ കാലം
അവിടെ ജോലി നോക്കിയതു.
25 കൊല്ലം പരിചയമുള്ള
രണ്ടു സ്പെഷ്യാലിറ്റികളില്‍ വൈദഗ്ധ്യം ഉള്ള തനിക്കു നല്‍കാന്‍
റൂറല്‍ ഡിസ്പെന്‍സറിയേ ഉള്ളു.
എം.എല്‍.ഏ മുരളി ഇടപെട്ടു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഇടപെട്ടു.
മന്ത്രി തികച്ചും നിസ്സഹായന്‍.
അത്യുന്നതങ്ങളില്‍ ആണത്രേ തീരുമാനം.
അതു മാറ്റാന്‍ സാധിക്കില്ല.
നാട്ടുകാര്‍ രണ്ടു ഡോക്ടറന്മാര്‍ ഏറെ നാ​ള്‍ ഭരിച്ച ആശുപത്രി.
ബ്ലോക്കായ കക്കൂസ് ക്ലീനാക്കിച്ച ഏക
കാര്യം പറഞ്ഞു പൊങ്ങച്ചം പറഞ്ഞിരുന്നവര്‍.

വരത്തനായ താന്‍ ചെയ്തതു നാട്ടുകാര്‍ക്കും
പ്രാദേശിക യൂണിറ്റിനും പുല്ലു പോലെ
തീരുമാനം പെട്ടെന്നെടുത്തു.
ഇനിയുള്ള 5 വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ വേണ്ട.
അങ്ങനെ നീണ്ട നാളത്തെ അവധി എടുത്തു.

ഏതാനും മാസം വെറുതെ ഇരുന്നു.
പിന്നെ പന്തളം അര്‍ച്ചന എന്ന ചെറു ആശുപത്രിയില്‍ ചേര്‍ന്നു.
അടുത്ത 5 വര്‍ഷം കൊണ്ട് അതു വളര്‍ത്തി വലുതാക്കി,
മെഡിക്കല്‍ കോളേജിനു അംഗീകാരം കിട്ടത്തക്ക വിധം.
അക്കഥ മറ്റൊരു ബ്ലോഗില്‍.

ഒരു മോഹഭംഗത്തിന്റെ കഥ
വിദ്യാസമ്പന്നരും സ്നേഹസമ്പന്നരും നല്ലവരുമായാ ഓണാട്ടുകരക്കാരുടെ പുരാതന സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കാണ്‌ സ്ഥലം മാറ്റം എന്നറിഞ്ഞപ്പോള്‍ മന്‍സ്സ് സന്തോഷത്താല്‍ പീലി വിടര്‍ത്തിയാടി. ഓര്‍മ്മകള്‍ നിരവ്ധി വര്‍ഷം പിറകോട്ടു പോയി.
കാലം 1968.കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും വൈദ്യപഠനവും നിര്‍ബന്ധ ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന സമയം.മുന്‍ ബാച്ചിനു വരെ ഹൗസ്സര്‍ജന്‍സി പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.എന്നാല്‍ ഇനി മുതല്‍ ജോലി കിട്ടാന്‍ കാത്തിരിക്കണം. കേരളത്തിലെ ആദ്യ കാര്‍ഡിയോളജിസ്റ്റ് ഡോ.ജോര്‍ജ് ജേക്കബിന്റെ പ്രിയ ഹൗസ്സര്‍ജന്‍ ആയിരുന്നു.അയല്‍ നാട്ടുകാരന്‍(കാനത്തിനു സമീപമുള്ള കോത്തല ക്കാരനാണ്‌ ഡോ.ജോര്‍ജ് ജേക്കബ്) എന്ന നിലയില്‍ പ്രത്യേകവാല്‍സല്യം.(പില്‍ക്കാലത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെ മെഡിസിന്‍ പഠനം നടത്തിയ മകന്‍ അജേഷിനും മകള്‍ അജ്ഞുവിനും ആ വാല്‍സല്യം അദ്ദേഹം നല്‍കി),സര്‍ക്കാര്‍ ജോലി കിട്ടുന്നതും നോക്കി വെറുതെ ഇരിക്കാതെ,വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സതീര്‍ഥ്യന്‍ ആയിരുന്ന മാവേലിക്കര പി.എം(ഫിലിപ് മെമ്മോറിയല്‍) ഹോസ്പിറ്റലിലെ ഡോ.രാജനെ(ഫിലിപ് ജൂണിയര്‍) പോയി കാണാന്‍ ഡോ.ജോര്‍ജ് ജേക്കബ് ഉപദേശിച്ചു.അവിടെ ഒരു ജൂണിയര്‍ ഡോക്ടറെ വേണം.അങ്ങിനെയാണ്‌ ഡോ.ജോര്‍ജ് ജേക്കബ്ബിന്റെ അനുഗ്രാ​‍ാശിസ്സുകളോടെ മാവേലിക്കര ഫിലിപ് മെമ്മോറിയല്‍ ആശുപത്ര്യില്‍ 1968 ല്‍ ജൂണിയര്‍ ഡോക്ടര്‍ ആകുന്നത്.സീനിയര്‍ ഫിലിപ് ഏതാനും മാസം മുമ്പു അന്തരിച്ചിരുന്നു.ഡോ.രാജന്റെ സഹോദരി ഡോ.ലില്ലിക്കുട്ടിയും അതേ ഹോസ്പിറ്റലില്‍ ജോലി നോക്കുന്നു.

വിഷമം പിടിച്ച പ്രസവക്കേസ്സുകളില്‍ സഹായിക്കാന്‍ ഒരുപകരണം അക്കാലത്ത് സ്വീഡനില്‍ ലഭ്യമായിരുന്നു.കേറളത്തില്‍ ഈ ഉപകരണം,വാക്വം എക്റ്റ്ട്രാകടര്‍, ആദ്യമായി കൊണ്ടു വന്നു ഉപയോഗിച്ചത് കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രസവചികില്‍സാവിഭാഗം മേധാവി ആയിരുന്ന ഡോ.മിസ്സിസ്സ് ഫിലിപ്സ് എന്ന മമ്മി ആയിരുന്നു.അവരുടെ കീഴില്‍ പരിശീലനം നേടിയിരുന്നതിനാല്‍ വാക്വം ഉപയോഗിക്കാന്‍ വൈദഗ്ധ്യം നേടിയിരുന്നു. ഫിലിപ് മെമ്മോറിയല്‍ ആശുപത്രിയില്‍ ഉപകരണം ഉണ്ടായിരുന്നുവെങ്കിലും അതുപയോഗപ്പെടുത്തിയിരുന്നില്ല.ആ ഉപകരണം ഉപയോഗിച്ചു വിഷമം പിടിച്ച പ്രസവക്കേസ്സുകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്തതോടെ പേരും പെരുമയും കിട്ടി.
പില്‍ക്കാലത്ത് തിരുവല്ല പുഷപഗിരി ഹോസ്പിറ്റലില്‍ വളരെ നാള്‍ സേവനം അനുഷ്ഠിച്ച ഡോ.മിസ്സിസ് ഫിലിപ്സ് ശിഷ്യരോട് എപ്പോഴും ഒരു കാര്യം ഓര്‍മ്മിപ്പിക്കുമായിരുന്നു.മറ്റു ഡോക്ടറന്മാര്‍ ഒരു സമയം ഒരു ജീവന്റെ കാര്യം കൈകാര്യം ചെയ്യ്മ്പോള്‍ സൂതിശാസ്ത്രം കൈകാര്യം കെയ്യുന്നവര്‍ രണ്ടും പലപ്പോഴും അതിലധികവും ജീവനുകള്‍ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരും.അനുഭവം വര്‍ദ്ധിക്കുംതോറും വേവലാതി കൂടിക്കൊടി വരുന്ന സ്വഭാവം ആയിരുന്നു മമ്മി എന്നു വിളിക്കപ്പെട്റ്റിരുന്ന മിസ്സിസ് ഫിലിപ്സിന്‌.മാഡം സിസ്സേറിയന്‍ ചെയ്യുന്നതു കണ്ടാല്‍,കൂടെ സഹായി ആയി നിന്നാല്‍ തനിക്ക് ഒരിക്കല്‍ പോലും ഒരു സിസ്സേറിയന്‍ തനിയെ ചെയ്യാന്‍ കഴിയുകില്ല എന്ന തോന്നല്‍ സഹായിക്കുണ്ടാകും.ഗൈനക്കോളജിസ്റ്റാകാന്‍ പ്രേരണ കിട്ടിയത് മാവേലിക്കര ഫിലിപ് മെമ്മോറിയല്‍ ആശുപത്രിയിലെ അനുഭവം കൊണ്ടാണ്‌.ഡിസംബറില്‍ സര്‍ക്കാര്‍ ജോലി കിട്ടുമ്പോള്‍ താന്‍ നല്ലൊരു സൂതിശാത്രജ്ഞന്‍ ആയിക്കഴിഞ്ഞിരുന്നു.പില്‍ക്കാലത് രണ്ടിനു പകരം അഞ്ചു ജീവന്‍ ഒരേ സമയ്ം കൈകാര്യം ചെയ്തു.പേരെടുത്തു.ഡോ.ജോര്‍ജ് ജേക്കബ്ബിനും ഡോ.രാജനും(ഇന്നദ്ദേഹം ഇല്ല) നന്ദി

ഗൈനക്കോളജിസ്റ്റാകാനുള്ള ശരിയ്ക്കുള്ള പ്രേരണകിട്ടിയത് ഡോ.രാജന്റെ വക മാവേലിക്കരയിലെ ഫിലിപ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ചികിസാനുഭവങ്ങളെ തുടര്‍ന്നാണ്‌.മിസ്സിസ് ഫിലിപ്സ് കൊണ്ടു വന്ന വാക്വം ഉപകരണത്തെ കുറിച്ചു കേട്ടറിഞ്ഞ ഡോ.രാജന്‍ വിദേശത്തു നിന്നും ആ ഇപകരണം സമ്പാദിച്ച്.ഒന്നുരണ്ടു തവണ ഉപയൊഗിച്ചു നോക്കിയെങ്കിലും ഫലപ്രദമായി കാണാഞ്ഞതിനാല്‍ അതു പൊതിഞ്ഞു കെട്ടി അലമാരയില്‍ വച്ചിരിക്കുന്ന കാലത്താണ്‌ ജൂണിയര്‍ ഡോക്ടര്‍ ആയി ഞാന്‍ ഫിലിപ്പിന്റെ ആശുഅപത്രിയില്‍ ജോലിയ്ക്കെത്തുന്നത്.മിസ്സിസ് ഫിലിപ്സില്‍ നിന്നു കിട്ടിയ പരിശീലനത്തിന്റെ ധൈര്യത്തില്‍ വാക്വം പലതവണ ഉപയോഗിച്ചു വിജയിച്ചു.
അങ്ങനെയാണ്‌ കൊച്ചു ഡോക്ടര്‍ ആയ ഞാന്‍ പ്രസവക്കേസ്സുകള്‍ മാവേലിക്കരയില്‍ 1968 ല്‍ കൈകാര്യം ചെയ്തു തുടങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോ.ലില്ലിക്കുട്ടി തന്റെ അടുത്ത ബന്ധുക്കളുടെ പ്രസവക്കേസ്സുകള്‍ കൂടി എന്നെ ഏല്‍പ്പിച്ചുതുടങ്ങി.അങ്ങിനെയാണ്‌ ഒരു ഗൈനക്കോള്‍ജിസ്റ്റാകാനുള്ള പ്രേരണ മാവേലിക്കരയില്‍ നിന്നു കിട്ടിയത്.
ആദ്യത്തെ തനിയെയുള്ള സിസ്സേറിയനും മാവേലിക്കരയില്‍ ആയിരുന്നു.സിസ്സേറിയന്‍ ചെയ്തിരുന്ന ഡോ.രാജന്‍ ഒരു ദിവസം സ്ഥലത്തില്ലാതെ പോയി.വാക്വം ഉപയോഗിച്ചിട്ടും പ്രസവം നടക്കാത്ത ഒരു കേസ്.സിസ്സേറിയന്‍ ചെയ്യാന്‍ ഡോ.ലില്ലിക്കുട്ടി ഉപദേശിച്ചു.മയക്കം കൊടുക്കാന്‍ അവര്‍ തയ്യാര്‍."ഡോക്ടര്‍ ധൈര്യമായി ചെയ്യ്.ഞാനേറ്റു" എന്നവര്‍.അങ്ങിനെ ആദ്യമായി തനിയെ ഒരു സിസ്സേറിയന്‍ നടത്തി.കുഴപ്പം ഒന്നും വന്നില്ല.പിന്നീട് വിവിധ ആശുപത്രികളിലായി എത്രയോ സിസ്സേറിയനുകള്‍.മകന്‍ അജെഷിനെ പരിശീലിപ്പിച്ചു.ഇപ്പോല്‍ യൂ.കെയില്‍ അംഗീകാരം കിട്ടിയ കണ്‍സള്‍ട്ടന്റ്.
മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കു സ്ഥലം മാറി വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഒരു വൈകുന്നേരം പേവാര്‍ഡിന്റെ മുമ്പില്‍ നില്‍ക്കുന്ന സമയം.വിടര്‍ന്ന ചിരിയുമായി, കോട്ടയം സി.എം.എസ്സ് കോളേജിലെ പ്രീയൂണിവേര്‍സിറ്റി ക്ലാസ്സിലെ സഹപാഠി സാം,ഒരേ ബഞ്ചിലിരുന്ന പഠിച്ചിരുന്ന സാം മോഹന്‍ ജോണ്‍, വരുന്നു.1961 ല്‍ കണ്ടതാണ്‌.പിന്നീട് കാണുന്നത് 1989 ല്‍.28 വര്‍ഷങ്ങള്‍ക്കു ശേഷം.സാം ഇപ്പോള്‍ ബിഷപ്പ് മൂര്‍ കോളേജില്‍ കെമിസ്റ്റ്ട്രി വിഭാഗം തലവന്‍.ഒരു സഹപ്രവര്‍ത്തകന്റെ ഭാര്യയെ കാണാന്‍ വന്നതാണ്‌.മാസ്സങ്ങളായി പേവാര്‍ഡില്‍ കിടക്കുന്നു.മൂന്നു തവണ പ്രസവം അലസ്സിപ്പോയി.നാലാമതു വീണ്ടും ഗര്‍ഭിണിയായതുമുതല്‍ പേവാര്‍ഡില്‍ അങ്ങാതെ വാസം.ഗര്‍ഭം അലസ്സും എന്ന പേടിയാല്‍ ചികിസിക്കുന്ന ഡോക്ടറെ കൊണ്ടു പോലും പരിശോധിപ്പിക്കാന്‍ മടിക്കുന്ന യുവതി.അവളെ ഞാനൊന്നു കാണാണം എന്നായി പ്രിയ സുഹൃത് സാം.മറ്റൊരു ഡോക്ടര്‍ നോക്കുന്ന കേസ് അവരുടെ അനുവാദം കൂടാതെ നോക്കുന്നത് ശരിയല്ല എന്ന വാദമൊന്നും സാം കേട്ടതായേ നടിച്ചില്ല.ഒന്നു കണ്ടു കാര്യങ്ങള്‍ കേള്‍ക്കാം എന്നായി ഞാന്‍ അവസാനം.അങ്ങിനെ ആ യുവതിയുടെ മുറിയില്‍ എത്തി.
പരിചയപ്പെടുത്തിയപ്പോള്‍ യുവതിയുടെ സന്തോഷം പരഞ്ഞറിയിക്ക വയ്യ.വര്‍ഷങ്ങളായി കാണാന്‍ കൊതിച്ചിരുന്ന ആളെ കണ്ടെത്തിയ സന്തോഷം.ഡോക്ടറെ കുറിച്ച് അമ്മ കൂടെക്കൂടെ പറയും.വര്‍ഷങ്ങള്‍ക്കു മുമ്പു സിസ്സേറിയനിലൂടെ തന്നെ ഭൂമിയിലേക്കു നയിച്ച് കരങ്ങളുടെ ഉടമയാണു മുന്നില്‍.എനിയ്ക്കും എതെന്നില്ലാത്ത സന്തോഷം തോന്നി.ആദ്യ സിസ്സേരിയനിലൂടെ ജന്മം കൊണ്ട കുഞ്ഞ് ഇന്നു യുവതിയായി അമ്മയാകാന്‍ കാത്തിരിക്കുന്നു

ഡോക്ടര്‍ പണ്ടെഴുതിയ അമ്മിണിക്കുട്ടിയുടേയും മറിയാമ്മടീച്ചറിന്റേയും അനുഭവമാണോ എനിക്കും? പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ യുവതി ചോദിച്ചു.വിവിധ പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ എഴുതിയ്‌രുന്ന വൈദ്യശാസ്ത്ര സംബന്ധമായ ലേഖനങ്ങള്‍ എല്ലാം വായിച്ചിരുന്നു അവള്‍ എന്നു മനസ്സിലായി.വൈക്കം താലൂക്കാശുപത്രിയിലെ ആദ്യ ഗൈനക്കോളജിസ്റ്റായി ജോലി നോക്കുന്ന കാലത്തെ ചില
ചികിസാനുഭങ്ങള്‍ ആയിരുന്നു അമ്മിണിക്കുട്ടി എന്ന ലേഖനത്തില്‍.അമ്മിണിക്കുട്ടി എന്ന പേര്‌ സാങ്കല്‍പ്പികമായിരുന്നു എങ്കിലും അനുഭവം യഥാര്‍ഥമായിരുന്നു.മൂന്നാമത്തെ ഗര്‍ഭമായിരുന്നു അമ്മിണിക്കുട്ടിയുടേത്.രണ്ടും അലസ്സിപ്പോയിരുന്നു. മൂന്നാമതു മാസമുറ തെറ്റിയതു മുതല്‍ ആഴ്ചയില്‍ ഒരോ ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തിരുന്നു.അക്കാലത്ത് ഇത്തരം ഹോര്‍മോണ്‍ കുത്തിവയ്പ്പുകള്‍,
മിക്ക ഡോക്ടറന്മാരും,ഗൈനക്കോളജിസ്റ്റ് അല്ലാത്തവരും നല്‍കിയിരുന്നു.ഏഴാം മാസത്തില്‍ പ്രസവത്തിനു വീട്ടിലോട്ടു വിളിച്ചു കൊണ്ടുവന്ന ശേഷ്മാണ്‌ വൈക്കത്ത് എന്റെ അടുത്ത് ഗര്‍ഭിണിയെ ആദ്യമായി കൊണ്ടുവന്നത്.
ഒറ്റനോട്ടത്തില്‍ അമ്മിണിക്കുട്ടി ഗര്‍ഭിണി തന്നെ എന്നു തോന്നിയിരുന്നു.എന്നാല്‍ ഏഴാം മാസത്തിന്റെ വയറില്ല.ചില സ്ത്രീകള്‍ക്കത്ര വയര്‍ കാണില്ല എന്നറിയാവുന്ന മാതാവ് അതില്‍ വലിയ കാര്യം കണ്ടുമില്ല.
അമ്മിണിക്കുട്ടിയെ വിശദമായി പരിശോധിച്ചു.ഫലം ബന്ധുക്കളെ ഞെട്ടിക്കാന്‍ പോരുന്നതായിരുന്നു.അവള്‍ ഗര്‍ഭിണി ആയിരുന്നില്ല.ഉദരപരിശോധനയില്‍ ഗര്‍ഭപാത്രത്തിനു വളര്‍ച്ച തോന്നിച്ചില്ല.സ്തനങ്ങളില്‍ ഗര്‍ഭകാല വ്യതിയാങ്ങള്‍ ഉണ്ടായിരുന്നില്ല. യോനിമാര്‍ഗ്ഗേണയുള്ള ഗര്‍ഭപാത്രപരിശോധനയില്‍ ഗര്‍ഭപാത്രത്തിനു സാധാരണ വലിപ്പമേ ഉണ്ടായിരുന്നുള്ളു.

No comments:

Post a Comment