KVMS Hospital in 1977

KVMS Hospital in 1977

Monday, 12 April 2010

അമേരിക്കയില്‍ പോയ ഞാന്‍

അമേരിക്കയില്‍ പോയ ഞാന്‍
കുറേനാള്‍ ജോലിനോക്കിയ ശേഷം ഒരു ഡോക്ടര്‍ ഒരാശുപത്രിയില്‍
നിന്നു മാറിയാല്‍ ആ ഡോക്ടര്‍ ചികില്‍സ നല്‍കിയിരുന്ന രോഗികള്‍
നഷ്ടപ്പെടാതിരാക്കാന്‍ ആശുപത്രി അധികൃതര്‍ ചില വേലകള്‍ കാട്ടാറുണ്ട്.
പന്തളത്തെ ഒരു ന്യൂ ജനറേഷന്‍ ഹോസ്പിറ്റല്‍ അവിടം ഉപേക്ഷിച്ച് പോകുന്ന
ഡോക്ടറെ കൊന്നു കളയുമായിരുന്നു.ഡോക്ടര്‍ മരിച്ചു പോയല്ലോ എന്നായിരുന്നു
അന്വേഷിച്ച രോഗികള്‍ക്കു നല്‍കിയിരുന്ന മറുപടി.

പൊന്‍കുന്നത്തെ കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ അത്രയ്ക്കങ്ങു പോകുന്നില്ല.
ഡോക്ടര്‍ അമേരിക്കയില്‍ പോയിരിക്കുന്നു എന്നാണു മറുപടി. മാനേജുമെന്‍റിനു
ശമ്പളം തരാന്‍ മാര്‍ഗ്ഗമില്ല എന്നറിയിച്ചതിനാല്‍,സൗജന്യ സേവനം ഹോസ്പ്റ്റലിനു
നല്‍കാന്‍ തയ്യാറില്ലത്തതിനാല്‍ 2010 ജനുവരി 1 മുതല്‍ ഞാന്‍ കെ.വി.എം.എസ്സില്‍
ജോലിയ്ക്കു പോയിരുന്നില്ല.വീട്ടില്‍ തന്നെ എന്നുമുണ്ടെന്നു രോഗികള്‍ അറിയാന്‍
ദിവസവും രാവിലെ നടക്കാന്‍ പോകുന്നതും തിരിച്ചു വരുന്നതും എന്നും ആശുപത്രി
പടിക്കല്‍ കൂടി തന്നെ.ദിവസവും ചില ഡോക്ടറന്മാരെയും നിരവധി പാരാമെഡിക്കല്‍
ജീവനക്കാരേയും കാണും.

കഴിഞ്ഞദിവസം എന്‍.എച്ച് 220 ല്‍ കൂടി നടക്കാന്‍ പോയി, ഓയില്‍ ഷോപ്പ്
നടത്തുന്ന ജോര്‍ജ്കുട്ടിയെ കണ്ടപ്പോള്‍ അച്ചായന്‍ അദ്ഭുതം.അമേരിക്കയില്‍
നിന്നെന്നു വന്നു എന്നു ചോദ്യം? ഞാന്‍ അമേരിക്കയില്‍ പോയില്ലല്ലോ എന്നു പറഞ്ഞപ്പോള്‍
തലേദിവസം തന്‍റെ കടയില്‍ ഓയില്‍ വാങ്ങാന്‍ വന്ന കെ.വി.എം എസ്സിലെ ഒരു
ഡോക്ടര്‍ പറഞ്ഞ വിവരം പറഞ്ഞു. ഡോ.കാനം ആശുപത്രിയില്‍ വരാറില്ലേ
എന്നു ചോദിച്ചപ്പോല്‍ ഇപ്പോല്‍ വരാറില്ല.അമേരിക്കയില്‍ പോയി എന്നായിരുന്നു
മറുപടി.
ഏതായാലും മരിച്ചു പോയെന്നു പറയാന്‍ മാനേജര്‍ ഭക്തനായ,അന്നന്നു കണ്ടതിനെ
വാഴ്ത്തുന്ന ഡോക്ക്ടര്‍ക്കു തോന്നിയില്ലല്ലോ.
സമാധാനിക്കാം.

No comments:

Post a Comment