പൊന്‍കുന്നം കെ. വി എം എസ് ഹോസ്പിറ്റല്‍
നഷ്ടപ്പെട്ട കഥ
ചില കാര്യങ്ങള്‍ കൊറോണായുടെ വേലിയേറ്റ കാലത്ത്
എങ്കിലും തുറന്നു പറഞ്ഞില്ല എങ്കില്‍ മനസ്സിനു സമാധാനം തോന്നില്ല .വേലിയിറക്കം
കഴിയുമ്പോള്‍ എഴുപത്തി ആറില്‍ എത്തിയ ഈ ലേഖകന്‍ കാണണ മെന്നില്ലല്ലോ
വെള്ളാളര്‍ ബോധമില്ലാത്ത ,സ്വയം ഉയരാന്‍ ഒന്നും
ചെയ്യാതെ എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്ന ഒരു വിചിത്ര സമൂഹം ആണ് .മറ്റുള്ളവര്‍
നമുക്ക് വേണ്ടി ചെയ്യാവുന്നത് ചെയ്യണം എന്നാഗ്രഹിക്കുന്ന അനങ്ങാപ്പാറ കള്‍
ഈയിടെ ഒരാള്‍ (പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല)
എഴുതി
“വെള്ളാളര്‍ക്ക് ഒരു നാഥന് ഇല്ലാതെ പോയതാണ്
ഇതിനെല്ലാം കാരണം” (വെള്ളാള പട്ടയം എന്നറിയാപ്പെടെണ്ട തരിസാപ്പട്ടയം (സി.ഇ 849)
അന്നും
ഇന്നും എന്നും ക്രിസ്ത്യന്‍ പട്ടയം എന്നറിയപ്പെടാന്‍ കാരണം)
“അയ്യാ ഗുരു വിചാരിച്ചിരുന്നു എങ്കില്‍ അവസ്ഥ മാറിയേനെ”
നോക്കണേ കുറ്റം അയ്യാവു ഗുരുവിന്റെ തലയില്‍
ഗുരുവിന്റെ പേര് പോലും ശരിയായി എഴുതാന്‍
അറിയാത്ത വെള്ളാള ബുദ്ധി ജീവി .”അയ്യാവ്” എന്നതാണ് ശരിയായപേര് .വെള്ളാളര്‍ പിതാവ്
എന്നതിന് ഉപയോഗിച്ച് വന്നിരുന്ന പദം
മുന്‍ മന്ത്രി ശ്രീ ശങ്കര നാരായണ പിള്ള ഒരിക്കല്‍
പറഞ്ഞു (ഈയിടെ എഴുതി) തന്റെ നേതാവ് ആയിരുന്ന വരദരാജന് നായര്‍ ചെറുപ്പക്കാരനായ
തന്നോടു “അയ്യാവു ഗുരു സ്വാമികളുടെ സമാധിയില്‍ ചെന്ന് വണങ്ങണം .നിങ്ങളുടെ സമുദായം
എന്ന് പറഞ്ഞു എന്നാല്‍ യുക്തിവാദി ആയിരുന്ന താന്‍ അങ്ങനെ അക്കാലം ചെയ്തില്ല”
എന്നും.സമാനമായ സംഭവം എന്റെ ജീവിതത്തിലും ഉണ്ടായി 1983-84 കാലത്ത് ഞാന്‍
തൈക്കാട്ട് ശ്മശാനത്തിനു സമീപം മേട്ടുക്കടയില്‍ താമസിച്ചിരുന്ന .പ്രമുഖ കരുണാകര
ഭക്തന് “വി.കെ എസ്” എന്നറിയപ്പെട്ടിരുന്ന
സുബ്രഹ്മണ്യ പിള്ള ഇടയ്ക്കിടെ വരും അദ്ദേഹം അയ്യാവു സ്വാമികളെ കുറിച്ചും “ഇന്ത
ഉലകത്തിലെ ഒരേ ഒരു ജാതി”യെ കുറിച്ചും മറ്റും പറയും ഞാന്‍ കേട്ടതായി ഭാവിക്കില്ല
.അയ്യാവു സ്മാരകത്തില്‍ ഒരിക്കല്‍ പോലും പോയില്ല
വര്‍ഷങ്ങള്‍ കഴിഞ്ഞു .മലനാട്ടില്‍
കമ്മ്യൂണിസ്റ്റ് ചിന്താഗതി ആദ്യം കൊണ്ടുവന്ന ആനിക്കാട്ട് സ്ടാലിന് ശങ്കരപ്പിള്ള
(പില്ക്കാലം ഗണപതി ശങ്കരപ്പിള്ള ) പാലാ
ആനക്കുളങ്ങര ക്ഷേത്ര സോവനീരില്‍ എഴുതിയ ഒരു ലേഖനം വായിക്കാന്‍ തന്നു .അങ്ങനെയാണ്
ഞാന്‍ അയ്യാവു സ്വാമികളെ കുറിച്ച് മനസ്സില്‍ ആക്കുന്നത് 1960- ല്‍ കാലടി പരമേശ്വരന് പിള്ള പ്രസിദ്ധീകരിച്ച ശിവരാജ യോഗി തൈക്കാട്ട്
അയ്യാ സ്വാമികളുടെ ജീവചരിത്ര സംഗ്രഹം ആയിരുന്നു ആ ലേഖനം
അത് വായിച്ച ഞാന്‍ പറഞ്ഞു വെള്ളാളരുടെ ആത്മീയ
ആചാര്യന് ആകേണ്ട ആള് .ആനിക്കാടന്‍
ഒന്ന് ചിരിച്ചു .”ഹും ആക്കും അവന്മാര് .ഞാന്‍ അദ്ദേഹത്തെ കുറിച്ച് ഒരു
ലേഖനം അയച്ചിട്ട് അവന്മാര് അത് ഇട്ടുപോലും ഇല്ല”
ഞാന്‍ തമാശയായി പറഞ്ഞു ആനിക്കാട്ടു ശങ്കരപ്പിള്ള
എന്നതിന് പകരം കാനം ശങ്കരപ്പിള്ള എന്നെഴുതി ഇരുന്നെങ്കില്‍ അച്ചടി മഷി
പുരളുമായിരുന്നു .(വെറുതെ പറഞ്ഞതാണ് ,എനിക്കും എത്രയോ മുമ്പേ എഴുതിത്തുടങ്ങിയ ആള്
ആയിരുന്നു സ്റ്റാലിന്) .തുടര്‍ന്നു ഞാന്‍ ഒരു ലേഖനം എന്റെയം അദ്ദേഹത്തിന്റെയും
പേര് വച്ച് അയച്ചു .ആനിക്കാടനെ അത്ഭുതപ്പെടുത്തി അടുത്തം ലക്കം കെ.വി.എം എസ്
ന്യൂസില്‍ ആ ലേഖനം വന്നു (ജൂലൈ 2000 )
ഡയറക്ടര്‍ ബോര്‍ഡിനു ഒരു കത്തും വച്ചിരുന്നു
അയ്യാവു സ്വാമികളെ വെള്ളാള സമുദായ ആചാര്യന് ആയി പ്രഖ്യാപിക്കണം .ഉപസഭാ യോഗങ്ങളില്‍
ആചാര്യ സ്മരണ ഉണ്ടാവണം .ഇപ്പോഴത്തെ മൌന സ്മരണ ആല്ല .വാക്കാല്‍ ഉള്ള അഞ്ചോ ആറോ
മിനിറ്റ് നീണ്ടു നില്ക്കുന്ന ചെറു പ്രഭാഷണങ്ങള്‍ വഴി അംഗങ്ങളെ പ്രഭാഷകര്‍ ആക്കി
മാറ്റാന്‍ ഒരു പദ്ധതി എന്നായിരുന്നു ആഗ്രഹം (.അത് മനസ്സിലാക്കിയവര്‍ ഇന്നും ഇല്ല)
വര്‍ഷങ്ങള്‍ കടന്നു പോയി .ഇടയ്ക്കിടെ നേതാക്കളെ
കാണുമ്പോള്‍ ഓര്‍മ്മപ്പെടുത്തും .ഇടയ്ക്ക് ഫോണ്‍ ചെയ്യും കത്തയയ്ക്കും .പക്ഷെ
ഒന്നും സംഭവിച്ചില്ല
കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു .പന്തളം അര്‍ച്ചന
ഹോസ്പിറ്റലില്‍ ജോലി ഒരു ദിവസം മാത്രുഭൂമി പത്രം നോക്കിയപ്പോള്‍ ഒന്നാം പേജില്‍ സചിത്ര
വാര്‍ത്ത “കെ.വി.എം എസ് തൈക്കാട്ട് അയ്യാ സ്വാമികളെ ആചാര്യന് ആയി പ്രഖ്യാപിച്ചു”
.അയ്യാ മിഷന് പ്രസിടന്റ്റ് ഡോ രവി കുമാര്‍ മുഖ്യ അതിഥി
വാര്‍ത്ത കണ്ട ഞാന്‍ സെക്രട്ടറി Adv. .വി
സുരേഷ് കുമാറിനെ വിളിച്ചു വിനയ പൂര്‍വ്വം ചോദിച്ചു എന്താണ് യോഗവിവരം എന്നെ
അറിയിക്കാഞ്ഞത് .എനിക്കും ഒരഞ്ചു മിനിട്ട്
സംസാരിക്കാന്‍ അര്‍ഹത ഇല്ലായിരുന്നോ? .സുരേഷ് കുമാര്‍ അല്‍പ്പനേരം മൌനം
പാലിച്ചു .അതെന്നാ പറയാനാ പത്തനം തിട്ട
യൂണിയന് ആണ് ചടങ്ങ് സംഘടിപ്പിച്ചത് .അവര്‍ വിട്ടു പോയതാവണം
ഞാനൊന്നും മറുപടി പറഞ്ഞില്ല .അദ്ദേഹം അതര്‍ഹിക്കുന്നില്ല
എന്നെനിക്കു തോന്നി
ഞാന്‍ ലേഖനം അയച്ചതും കത്തുകള്‍ അയച്ചതും
കൂടെക്കൂടെ വിളിച്ചതും പത്തനതിട്ട യൂണിയനെ ആയിരുന്നില്ല
പക്ഷെ പില്ക്കാലത്ത് എനിക്കൊരവസരം കിട്ടി
അതും പത്തനം തിട്ട വച്ച് തന്നെ
അയ്യാവ് സ്വാമികള്‍.നൂറാം സമാധി വാര്‍ഷികം (2009)
അഞ്ചാം പ്രസംഗകന് ആയി
നാല് അറുമുഷിപ്പന്‍ വായനാ /പ്രസംഗ സാഹസം
കഴിഞ്ഞപ്പോള്‍ സദസ് ശുഷ്ക മായി അപ്പോള്‍ കിട്ടി ഇരുപതു മീനിട്ട്
പക്ഷെ കേള്‍ക്കാന്‍ ആള് കുറവ്
ശുഷ്കമായ സദസ്സില്‍ കസേരകളോട് എന്ത് പറയാന്‍ ?
(കോന്നി ചന്ദ്രപ്പന് പിള്ള സാറിനോട് ക്ഷമാപണം )
തുടരും
1999
ലാണെന്ന് തോന്നുന്നു തിരുവനന്ത പുരത്ത് വച്ച് നടക്കുന്ന കെ.വി.എം എസ് വാര്‍ഷിക
സമ്മേളനത്തില്‍ എന്നെ അനുമോദിക്കാന്‍ തീരുമാനിച്ചു ഞാനന്ന് മകന്റെ കൂടെ ഏതാനും
ദിവസം താമസിക്കാന്‍ മൈസൂറില്‍ ആണ് .എങ്കിലും താമസക്കാലം വെട്ടി കുറച്ചു തിരുവനന്ത പുരത്ത് എത്തി
.വെള്ളാളരേ കുറിച്ച് ഡിജിറ്റല്‍ ലോകത്ത് ചില ലേഖനങ്ങള്‍ ,”വെള്ളാള കുലജാതന്
അയ്യന് അയ്യപ്പന്”, അയ്യാവു സ്വാമികള്‍, മനോന്മണീയം സുന്ദരന്‍ പിള്ള (ഇന്നും അവ TRIPOD എന്ന
സൈറ്റില്‍ ലഭ്യം .ലോകാവസാനം വരെ.കോറോണാ വേലിയേറ്റം ഇറക്കം ഇവ കഴിഞ്ഞും അവ കിടന്നെന്നും വരും)
.ട്രെയിന്‍ വൈകി
രാവിലത്തെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല .ഉച്ച കഴിഞ്ഞുള്ള ശുഷ്കമായ
സദസ്സില്‍ ഷാള്‍ പുതപ്പിക്കപ്പെട്ടു .ആ സദസ് കാര്യമായ ഒരു പ്രസംഗത്തിന് പറ്റിയതായി
തോന്നിയില്ല അതിനാല്‍ നന്ദി മാത്രം പറഞ്ഞു .ഒരു കാര്യം നന്ദിയോടെ പറയട്ടെ
.കോന്നിയില്‍ വച്ച് നടന്ന ഒരു യോഗത്തില്‍ ഉച്ച സമയത്ത് ഒന്നര മണിക്കൂര്‍ എനിക്ക്
ക്ലാസ് എടുക്കാന്‍ അവസരം അക്കാലത്തെ സെക്രട്ടറി നല്‍കിയിരുന്നു .ഡോ ബീന ഐ ഏ എസ്സിന് സ്വീകരണം നല്കിയ വാര്‍ഷിക
സമ്മേളനം
അനുമോദനം കഴിഞ്ഞ ഉടന്‍ അക്കാലത്തെ സെക്രട്ടറി വശം
ആയുഷ് ക്കാല അംഗം ആകാന്‍ ആയിരം രൂപാ നല്കി .അദ്ദേഹം സന്തോഷ പൂര്‍വ്വം അത് വാങ്ങി
.രസീത് പിന്നാലെ അയച്ചു തരാം എന്ന് പറഞ്ഞു .ഞാന്‍ നാട്ടിലേയ്ക്ക് മടങ്ങി .പല
സംഘടനകളിലും ആയുഷ്കാല അംഗങ്ങള്‍ക്ക് പ്രസിദ്ധീകരണങ്ങള്‍ സൌജന്യമായി കിട്ടും .കെ.വി
എം എസ ന്യൂസ് കിട്ടാതെ വന്നപ്പോള്‍ സെക്രട്ടറിയെ വിളിച്ചു .ഇരുനൂറു രൂപാ നല്കി
ആയുഷ്കാലഅംഗം ആകണം എന്ന് പറഞ്ഞു .അയച്ചു ന്യൂസ് കിട്ടി അയച്ച ലേഖനങ്ങള്‍ .എല്ലാം
മനോഹരന് മനോഹരമായി അച്ചടിച്ചു (നന്ദി മനോഹരന് നന്ദി) കെ.വി എം എസ് 111ന്റെ
പരിധിയില്‍ ആണ് താമസം .അവിടെ പങ്കെടുക്കാന്‍ നോട്ടീസ് ഒന്നും കിട്ടിയില്ലേ .വീണ്ടും
സെക്രട്ടറിയെ വിളിച്ചു .യോഗങ്ങളില്‍ പങ്കെടുക്കണം എങ്കില്‍ ഉപസഭയില്‍ ചേരണം .തുടര്‍ന്നു
അവിടെ അംഗത്വം എടുത്തു .വാര്‍ഷിക യോഗത്തിന്റെ നോ ട്ടീസ് കിട്ടും .പോകും വാര്‍ഷിക
വരി സംഖ്യ മുന്‍ കൂര് ആയി നല്‍കും (അവസാനം കൊടുക്കുക എന്നതാണു അവിടെ പതിവ്)
.റിപ്പോര്‍ട്ട് വായിച്ചു കഴിഞ്ഞാലുടന്‍ മടങ്ങും .ചര്‍ച്ച ഒരിക്കല്‍ മാത്രം കേട്ട്
.പിന്നീട്ചര്ച്ചയും ബഹളവും തുടങ്ങും മുമ്പ് സ്ഥലം വിടും .സംസ്ഥാന തെരഞ്ഞെടുപ്പു
വരുമ്പോള്‍ ആരും വിളിക്കാറില്ല കാണാറില്ല അന്വേഷിച്ചപ്പോള്‍ ആയുഷക്കാലാംഗ ലിസ്റ്റില്‍ പേരില്ല .ഞാന്‍ തിരുവനന്തപുരത്ത് വച്ചു നല്കിയ ആ ആയിരം രൂപാ എങ്ങോ അപ്രത്യക്ഷമായി എന്ന് തോന്നുന്നു ഞാന്‍
അന്വേഷിക്കാന്‍ പോയില്ല .പോയത് പോട്ടെ
പൊന്‍കുന്നത്ത് വന്ന സമയം .കെ.വി എംഎസ്
ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാതെ വന്നപ്പോള്‍ അവിടെ ചേര്‍ന്ന് ശമ്പളം
ഒന്നും ചോദിച്ചില്ല .എങ്കിലും കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറിയ ചെറിയ തുകകള്‍
തന്നിരുന്നു അക്കാലത്തെ നടത്തിപ്പുകാരന് ശ്രീ പിപ്രസാദ് .പന്തളത്ത്
നല്കിയിരുന്നതിന്റെ അഞ്ചില്‍ ഒന്ന് .പരാതി പറഞ്ഞില്ല .വേണമെങ്കില്‍ സൌജന്യം എന്ന
നിലയില്‍ സേവനം നല്കാന് പോലും തയാര്‍ ആയിരുന്നു .അക്കാലം മോഹന്‍ജി എന്ന ആര് എസ്
എസ് നേതാവും ആയി സൌഹൃദത്തില്‍ ആയി .അദ്ദേഹം കെ.വി.എം എസ്സിന് ഹോസ്പിറ്റല്‍
വിട്ടുതരാന്‍ സമ്മതം ഉള്ള ആള് ആയിരുന്നു .അവര്‍ മുടക്കിയ കാശ് കൊടുക്കണം പലിശ ഉള്‍പ്പടെ
ഏതാണ്ട് എണ്‍പത് ലക്ഷം ലക്ഷം രൂപാ( അവര്‍ മുടക്കിയത് മുപ്പതു ലക്ഷം ആയിരുന്നു എന്നതാണ്
വാസ്തവം ) .വേണമെങ്കില്‍ എനിക്ക് മാത്രം ആയി വാങ്ങാം .വിവരം അറിഞ്ഞപ്പോള്‍ ഡോ
സി.പി എസ് പറഞ്ഞു നമുക്ക് രണ്ടു പേര്‍ക്കും കൂടി വാങ്ങാം .സമുദായത്തിന്റെ വക
ആശുപത്രി സ്വന്തം ആക്കുന്നത് ഞാന്‍ സമ്മതിച്ചില്ല
തല്ക്കാലം പത്ത് ലക്ഷം രൂപാ നല്‍കുകയും തവണകള്‍
ആയി ബാക്കി നല്കയും ചെയ്താല്‍ ഹോസ്പിറ്റല്‍ വിട്ടു നല്‍കാം എന്ന് മോഹന്‍ജി ഒരു
സമയം പറഞ്ഞു .വിവരം അക്കാലത്തെ സെക്രട്ടറിയെ അറിയിച്ചു അദ്ദേഹം, ഡയരക്ടര്‍ ബോര്‍ഡ്
മെമ്പര്‍ ഡോക്ടര്‍ രാമചന്ദ്രന് പിള്ള (മണിമല), ഞാന്‍ എന്നീ മൂന്നു പേര്
മോഹന്‍ജിയെ ആര് എസ് എസ് കോട്ടയം ഓഫീസ്സില്‍ വച്ച് കണ്ടു ഞാന്‍ ചര്‍ച്ചയില്‍
പങ്കെടുക്കാതെ വെളിയില്‍ നില്ക്കാന് ശ്രമിച്ചു .പക്ഷെ എന്നെയും ചര്‍ച്ചയില്‍
പങ്കെടുപ്പിച്ചു .ഒരാഴ്ചയോ മറ്റോ അവധി ചോദിച്ചു ഞങ്ങള്‍ മടങ്ങി .എതാനും ദിവസം
കഴിഞ്ഞപ്പോള്‍ സെക്രട്ടറി അദ്ദേഹത്തിന്റെ ലറ്റര്‍ പാഡില്‍ ഒരു കത്തയച്ചു .”ഡോക്ടര്‍
മേലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുത്
.ഞങ്ങള്‍ ബോര്‍ഡിലുള്ളവര്‍ പങ്കെടുത്തു കൊള്ളാം “(കത്ത് ഇപ്പോഴും ഫയലില്‍ ഉണ്ട് )
ഞാന്‍ പിന്നെ വിവരം അന്വേഷിക്കാന്‍ പോയില്ല .ആശുപത്രി നടത്തി പരിചയം ഇല്ലാത്ത,
എന്നാല്‍ സ്കൂള്‍ നടത്തി പരിചയമുള്ള,
തങ്ങള്‍ക്കു കുറെ പണം നല്കിയാല്, ആശുപത്രി വിട്ടുതരാം എന്നവര്‍ ആഗ്രഹിച്ചോ? .ഒരു
പക്ഷേ എന്റെ തോന്നല്‍ ആവാം .അങ്ങനെ അല്ലായിരുന്നിരിക്കാം .പക്ഷെ ഞാനും കൂടി വളര്‍ത്തി
എടുത്ത ഹോസ്പിറ്റല്‍ എന്നെന്നുമെക്കുമായി നഷ്ടപ്പെട്ടു.
അതും ഞാന്‍ മുന്‍ കൂട്ടി കണ്ടിരുന്നുവോ?
കെ.വി.എം എസ്സ് ആശുപത്രി എങ്ങനെ തുടങ്ങി അതിലെന്റെ
പങ്കു എന്തായിരുന്നു എന്നൊരു ബ്ലോഗില്‍ എഴുതിയിരുന്നു
ഉല്ഘാടനത്തിനു മനോരമയില്‍ മുഴുപേജ് പരസ്യം
ഉണ്ടായിരുന്നു
25000 രൂപാ ആയിരുന്നു പരസ്യ ചെലവ് .അതില്‍ “വെള്ളാളര്‍”
എന്ന തലക്കെട്ടില്‍ ഒരു ചെറുലേഖനം കൊടുക്കാന്‍ ഞാന്‍ എഴുതി വച്ചിരുന്നു
.അക്കാലത്തെ സെക്രട്ടറി ലേഖനം ചോദിച്ചില്ല .പത്രം ഇറങ്ങിയപ്പോള്‍ KVMS –ലെ V എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഒരിടത്തും ഇല്ല
.ഞാന്‍ അക്കാര്യം ചൂണ്ടിക്കാട്ടി .അത്രയും പണം മുടക്കിയത് അല്ലേ? “വെള്ളാളര്‍”
എന്ന പേരില്‍ ഒരു ചെറു കുറിപ്പ് കൊടുക്കാമായിരുന്നുവല്ലോ എന്ന് ചോദിച്ചു .മറുപടി .”എന്ത്
പറയാനാണ് മണീ? (അങ്ങനെ ആണ് എന്നെ വിളിക്കുക ) എനിക്ക് തന്നെ എല്ലാം നോക്കാന്‍
സാധിക്കുമോ? .ഞാന്‍ ആ ഡി.സി യെ (എന്ന് പറഞ്ഞാല്‍ ഡി.സി കിഴക്കേമുറി അദ്ദേഹത്തിന്റെബാല്യകാല
സുഹൃത്ത് ) ഏല്‍പ്പിച്ചു അങ്ങേര് എന്തെല്ലാമോ ചെയ്തു .” ഞാന്‍ മറുപടി പറഞ്ഞില്ല.
പില്ക്കാലത്ത് ഒരിയ്ക്കല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍
ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ കെ.വി.എം എസ് ഹോസ്പിറ്റലില്‍ ജോലി സ്വീകരിചാലോ
എന്നാലോചിച്ചു .വിവരം അന്നത്തെ നേര്സിംഗ് സൂപ്രണ്ട് നീലകണ്ട പിള്ളയോട് പറഞ്ഞു .അദ്ദേഹം
സെക്രട്ടറി യോട് പറഞ്ഞു .ഒരു അപേക്ഷ എഴുതി ആഫീസ്സില്‍ കൊടുക്കാന്‍ പറ
എന്നായിരുന്നു മറുപടി .ഞാന്‍ അപേക്ഷിക്കാന്‍ പോയില്ല .ഒരു നായര്‍ നടത്തിയിരുന്ന
ഹോസ്പിറ്റലില്‍ പോയി അക്കാലത്ത് കേരളത്തില്‍ ഒരു ഗൈനക്കോളജിസ്റിനു കിട്ടാവുന്ന പരമാവധി ശമ്പളത്തില്‍ ജോലി നോക്കി
.അത് നന്നായി എന്നെനിക്കു തോന്നി .പത്തു കൊല്ലം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രാക്ടീസ്
ഇനി വേണ്ട എന്ന നിലയില്‍ എത്തി
ഇനി
next